സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാൻ നിങ്ങളെ സഹായിക്കും. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ഇത് വളരെ ഉപകാരപ്രദമാണ്. OnePlus Band, the Oppo Band, Realme തുടങ്ങി നിരവധി ബാൻഡുകളിൽ ഇതിനുള്ള സൗകര്യം ഉണ്ട്.
വിവിധ സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് അറിയാൻ നിങ്ങളെ സഹായിക്കും. ഈ ഘട്ടത്തിൽ ഇതും അത്യാവശ്യമായ കാര്യമാണ്.
വർക്ക് ഫ്രം ഹോമും ലോക്ഡൗണും ഒക്കെയായി വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ വ്യായാമം ചെയ്യാൻ ഇവ ഓർമിപ്പിക്കും.
നിങ്ങളുടെ സ്ട്രെസ്, ഉറക്കം, ആർത്തവം, വെള്ളം കുടിക്കുന്നതിനെ അളവ് ഇവയൊക്കെ ഇപ്പോഴുള്ള വാച്ചുകൾ സഹായിക്കും. ആരോഗ്യപൂർണമായ ഒരു ജീവിതം ജീവിക്കാൻ ഇവ സഹായിക്കും.