Tokyo Olympics- നാളെ കഴിഞ്ഞ് ജൂലൈ 23 മുതലാണ് ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ അരംഭിക്കുന്നത്. അവസാന ഘട്ട തയ്യറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് മുമ്പുള്ള ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കമായി. കോവിഡിന്റെ നിഴലിലാണെങ്കിലും മത്സരത്തിന്റെ പകട്ടൊന്നും കളയാതെ സംഘടിപ്പിക്കുമെന്നാണ് ജപ്പാൻ അറിയിച്ചിരിക്കുന്നത്. കോവിജ് മഹമാരിയെ തുടർന്ന് കഴിഞ്ഞ വർഷം നടത്താനിരുന്ന ഒളിമ്പിക്സാണ് ഈ വർഷത്തേക്ക് മാറ്റിയത്. നാളെ കഴിഞ്ഞ് ജൂലൈ 23 മുതലാണ് ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ അരംഭിക്കുന്നത്. അവസാന ഘട്ട തയ്യറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ.
ഇന്ത്യയ്ക്കായി നീന്തലിലാണ് താരം ഒളിമ്പിക്സിൽ പങ്കെടുക്കുക. മലയാളി താരം സാജൻ പ്രകാശ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങളാണ് നീന്തിലിൽ വിവിധ വിഭാഗങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ജൂഡോ ഇനത്തിലാണ് സുശീല ദേവി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സുശീലയുടെ ആദ്യ ഒളിമ്പിക്സ് വേദിയാണ് ടോക്കിയോ. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി സ്വന്തമാക്കിയിരുന്നു. ജൂഡോയിൽ 48 കിലോ വിഭാഗത്തിലാണ് സുശീല മത്സരിക്കാൻ ഇറങ്ങുന്നത്.
ദീപിക കർമാക്കർ ശേഷം രണ്ടമാതായി ഒളിമ്പിക്സിൽ വേദി ഇന്ത്യക്കായി ജിംനാസ്റ്റികിൽ അരങ്ങേറുന്ന താരമാണ് പ്രാണിതി നായക്.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷ മുൻപന്തിയിലുള്ള താരമാണ് ദീപിക കുമാരി. അമ്പയത്ത് മത്സരത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി താരം ഇന്ത്യയെ പ്രതിനിധികരിക്കുന്നതാണ്.
ഗോദയിൽ നിന്ന് ഇന്ത്യക്ക് ലഭിക്കുന്ന മെഡിൽ പ്രതീക്ഷ നൽകുന്നതിൽ പ്രധാനി ബജറംഗ് പൂനിയയാണ്. 65 കിലോ വിഭാഗത്തിൽ താരം ഇന്ത്യക്കായി ഇറങ്ങുന്നത്. ഓഗസ്റ്റ് ആറ് മുതലാണ് താരം ഗോദയിലേക്ക് ഇറങ്ങുന്നത്.