April 29 Horoscope: നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിനു മുന്നോടിയായി ആ ദിവസത്തെ കുറിച്ച് ഒരു ചെറിയ ധാരണയോടെ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന സൂചനകൾ ഉപകാരപ്രദം ആയിരിക്കും.
Daily Rashi Phalam: ജ്യോതിഷ ശാസ്ത്ര പ്രകാരം 12 രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ പോകുന്ന സാമ്പത്തികമായും, ആരോഗ്യകരമായും, മാനസികമായും ഉള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചെറിയ സൂചനകൾ അടങ്ങിയ സമ്പൂർണ്ണ രാശിഫലമാണ് ഇവിടെ നൽകിയിരിക്കുന്നത്.
മേടം രാശി: മേടം രാശിക്ക് ഇന്ന് വളരെ മോശം സമയമായാണ് കാണുന്നത്. ആരോഗ്യം സംബന്ധിച്ച് പല പ്രശ്നങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടം കാണുന്നു. ബിസിനസ്സിൽ പലതരത്തിലുള്ള തടസ്സങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാകാനുള്ള സാധ്യത. ശത്രുക്കളിൽ നിന്നും അപ്രതീക്ഷിതമായ നീക്കങ്ങൾ ഉണ്ടായേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ പലതരത്തിലുള്ള കലഹങ്ങൾ വന്നേക്കാം. അതിനാൽ തന്നെ എല്ലാവരുമായുള്ള സംസാരം മിതപ്പെടുത്തുക.
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് മിശ്രമായാണ് കാണുന്നത്. നിങ്ങൾ ചെയ്തു വച്ച് ജോലികളെല്ലാം മനോഹരമായി പൂർത്തിയാക്കും. എന്നാൽ ആരോഗ്യകരമായി പല വിഷമതകളും നേരിടേണ്ടതായി വരും. ശുഭകരമായ പല കാര്യങ്ങളും ജീവിതത്തിൽ ഉണ്ടാകും. എന്നാൽ വീട്ടിൽ കലഹം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വളരെ സമ്യമനത്തോടെ മാത്രം ഏതു പ്രശ്നങ്ങളേയും സമീപിക്കുക.
മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായാണ് കാണുന്നത്. കുടുംബവുമായുള്ള ബന്ധം വളരെ മികച്ചത് ആയിരിക്കും. ആരോഗ്യകരമായി ഇന്ന് വലിയ കഷ്ടതകൾ നേരിടേണ്ടതായി വരില്ല. പുതിയ വാഹനം വാങ്ങുന്നതിന് ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ പല ഗുണരകരമായ കാര്യങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് വളരെ മികച്ച ദിവസമായിരിക്കും. ജോലി സംബന്ധമായി യാത്രകൾ നടത്തേണ്ടി വരും. ഏതെങ്കിലും തരത്തിലുള്ള കേസുകൾ ഉണ്ടെങ്കിൽ അതിൽ കോടതിയിൽ വിജയം ലഭിക്കും. കുടുംബത്തിൽ നിങ്ങളുടെ പരിഗണനയും ബഹുമാനവും വർദ്ധിക്കും. കാര്യങ്ങളെല്ലാം വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക.
ചിങ്ങം: ചിങ്ങം രാശിക്കാർ ഇന്ന് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക. ആരോഗ്യപരമായി അപ്രതീക്ഷിതമായഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കർമ്മരംഗത്ത് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യത.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് മാനസികമായി പല വിഷമതകളും നേരിടേണ്ടി വന്നേക്കാം. കുടുംബത്തിലെ ഏതെങ്കിലും ഒരു ബന്ധവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും അവരുമായുള്ള ബന്ധം തകരാനുള്ള സാധ്യതയും ഉണ്ടാകുന്നു. നിങ്ങളുടെയും നിങ്ങളുടെ പങ്കാളിയുടേയും ആരോഗ്യനില ഇന്ന് മോശമായി വന്നേക്കാം. മറ്റുള്ളവരുമായുള്ള നിങ്ങളുടെ സംസാരം ഇന്ന് നിയന്ത്രിക്കുക.
തുലാം: തുലാം രാശിക്കാർക്ക് ഇന്ന് മാനസികമായി സന്തോഷം നിറഞ്ഞതായിരിക്കും. അപ്രതീക്ഷിതമായി ഏതെങ്കിലും പുതിയ വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കും. ഇത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. ആരോഗ്യ പ്രശ്നങ്ങളിൽ ഇന്ന് മോചനം ലഭിക്കും. ബിസിനസ്സിൽ ഇന്ന് ലാഭം ഉണ്ടാവും. പുതിയ അവസരങ്ങൾ മുന്നിൽ തുറന്ന് വരും. കുടുംബവുമായി ഇന്ന് നല്ല സമയം പങ്കുവെക്കും.
വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമായാണ് കാണുന്നത്. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. ബിസിനസ്സിൽ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുകയും പുതിയ അവസരങ്ങൾ ഉണ്ടാവുകയും ചെയ്യും. കുടുംബവുമായി നല്ല സമയം ചെലവിടും.
ധനു: ധനു രാശിക്കാർക്ക് മികച്ച ദിവസമാണ്. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് പുതിയ ജോലി ആരംഭിക്കാൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഗുണങ്ങൾ ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യത. പുതിയ വരുമാനസ്രോതസ്സുകൾ ഇന്ന് കണ്ടെത്തും. കുടുംബവുമായി നല്ല സമയങ്ങൾ ചെലവഴിക്കും.
മകരം : ഇന്ന് നിങ്ങൾക്ക് ആരോഗ്യകരമായി കൂടുതൽ വിഷമതകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ തന്നെ ആ വഴിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കുടുംബത്തിൽ എന്തെങ്കിലും തരത്തിലുള്ള മോശം സംഭവം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് പണമിടപാട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക, സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ജീവിതത്തിൽ ഇന്ന് റിസ്ക്കുകൾ ഒന്നും എടുക്കാതിരിക്കുന്നതാണ് നല്ലത്. കടം കൊടുക്കാൻ പറ്റിയ ദിവസമല്ല. കുടുംബത്തിലുള്ളവരുമായി സംസാരിക്കുമ്പോൾ വളരെ ശ്രദ്ധയോടെ മാത്രം സംസാരിക്കുക.
കുഭം: കുഭം രാശിക്കാർക്ക് ഇന്ന് പ്രശ്നങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. ഏതെങ്കിലും പ്രശ്നങ്ങളെ നിയമപരമായി നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. ശത്രുക്കൾ ഇന്ന് നിങ്ങൾക്കെതിരെ കൂടുതലായി സജീവമാകാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില മോശമായേക്കാം. മറ്റുള്ളവരുമായുള്ള തർക്കങ്ങളും കലഹങ്ങളും പരമാവധി ഒഴിവാക്കുന്നതിനുവേണ്ടി സംസാരം മിതപ്പെടുത്തുക.
മീനം: മീനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായാണ് കാണുന്നത്. പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിച്ചേക്കാം ബിസിനസ്സിൽ പുരോഗതിയും സാമ്പത്തിക ലാഭവും ഉണ്ടാകാൻ സാധ്യത. കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും പരിഗണന ലഭിക്കും. പലയിടങ്ങളിൽ നിന്നും സമ്പത്ത് ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും . ഉദ്യോഗാർത്തികളെ സംബന്ധിച്ച് എന്ന മികച്ച സമയം.