ഇന്ന് സ്വർണ വിലയിൽ കാര്യമായ വർധനയില്ല. എന്നാൽ രാജ്യത്താകമാനം വിപണിയിൽ 270 രൂപയോളം വർധയുണ്ടെന്നാണ് റിപ്പോർട്ട്. തുടർച്ചയായുള്ള വിലയുടെ ഉയർച്ച താഴ്ച തന്നെയാണ് പെട്ടെന്നൊരു മാറ്റത്തിന് കാരണം
വില കുറയുന്നു എന്ന കാരണത്താൽ കൂടുതൽ എന്ന കാരണം നോക്കി മോശം സ്വർണം വാങ്ങാതിരിക്കുക എന്നതാണ് ഇപ്പോൾ ശ്രദ്ധിക്കണ്ടത്. 24 കാരറ്റ് എന്ന പരിശുദ്ധിയിൽ ദയവായി വിട്ടു വീഴ്ച ചെയ്യാതിരിക്കുക കാരണം ഇതൊരു നിക്ഷേപമെന്ന നിലയിൽ കൂടിയാണ് നിങ്ങൾ വാങ്ങുന്നത്. തിരിച്ച് കൊടുക്കും നേരത്തും മൂല്യം നിങ്ങൾക്ക് കിട്ടണം.BIS ഹാള്‍ മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍
പവന് 36400 രൂപയാണ് ഇന്നത്തെ വില, ഇന്നലെ 36392 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 4,550 രൂപയാണ്. ഇന്നലെ 4549 രൂപയായിരുന്നു വില
ആഗോള വിപണികളിലുണ്ടാവുന്ന മാറ്റമാണ് സ്വർണത്തിലുള്ള വില മാറ്റത്തിന് പിന്നിൽ. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.