ഫാറ്റി ലിവർ പ്രതിരോധിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുകയും വ്യായാമം ശീലമാക്കുകയും വേണം.
അധിക കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നത് കരൾ വീക്കം, മറ്റ് ഗുരുതരമായ കരൾ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കും.
പൊണ്ണത്തടിയും അമിതഭാരവും കരളിൻറെ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്നു. ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കണം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കരളിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
വിറ്റാമിൻ ഇ കരൾ എൻസൈമിൻറെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവർ രോഗികളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
അമിതമായ മദ്യപാനം ഫാറ്റി ലിവറിന് കാരണമാകും. അമിത മദ്യപാനം കരൾ കോശങ്ങളെ നശിപ്പിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.