25016 ആണ് ഉമയുടെ ഭൂരിപക്ഷം. 2021ൽ പി.ടി നേടിയ 14329 എന്നതിനെ മറികടന്നിരിക്കുകയാണ് ഉമ തോമസ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ വിജയം യുഡിഎഫിനൊപ്പമായിരുന്നു. പി.ടി തോമസിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ ആണ് തൃക്കാക്കര കൈ പിടിച്ച് മുന്നിലെത്തിച്ചത്. എൽഡിഎഫിന് ബഹുദൂരം പിന്നിലാക്കി കൊണ്ടുള്ള മുന്നേറ്റമായിരുന്നു ഉമ തോമസിന്റേത്. ചരിത്ര ഭൂരിപക്ഷം നേടിയാണ് ഉമയുടെ വിജയം. തൃക്കാക്കരയിലെ ഫലത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയായിരുന്നു.