Jio യുടെ വിലകുറഞ്ഞ പ്ലാനുകളെ കുറിച്ച് അറിയു.., ഇതിലും കുറഞ്ഞ പ്ലാനുകൾ ഇനി സ്വപ്നത്തിൽ മാത്രം

നിങ്ങളെ ആകർഷിക്കുന്ന നിരവധി ഡാറ്റ പ്ലാനുകൾ വിപണിയിൽ ഉണ്ട്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് ജിയോയുടെ വിലകുറഞ്ഞ ഡാറ്റ പ്ലാനിനെക്കുറിച്ചാണ്. ഇതുമൂലം നിങ്ങളുടെ പോക്കറ്റിന് ഒരു പ്രശ്ണവും സംഭവിക്കില്ല കൂടാതെ benefits മാത്രം.  വരു ഈ പദ്ധതികളെക്കുറിച്ച് നമുക്ക് അറിയാം..

1 /5

റിലയൻസ് ജിയോയുടെ (Reliance Jio) 75 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 28 ദിവസത്തെ കാലാവധി ലഭിക്കുന്നു.  മാത്രമല്ല ഇതിലൂടെ 28 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗും 3 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് നൽകുന്നു. അതായത് ഉപയോക്താക്കൾക്ക് ദിവസവും 100MB ഡാറ്റ ഉപയോഗിക്കാം. കൂടാതെ 50 ഫ്രീ എസ്എംഎസും പ്ലാനിൽ ലഭ്യമാണ്. ഇനി ഒരു ദിവസത്തെ ചിലവ് കണക്കാക്കുകയാണെങ്കിൽ ഈ പ്ലാൻ പ്രതിദിനം 2.67 രൂപയുടെ ചെലവുണ്ടാകും.  

2 /5

ജിയോയുടെ 39 രൂപയുടെ ജിയോഫോൺ റീചാർജ്ജിനെക്കുറിച്ച് പറയാം.  ഈ പ്ലാനിൽ 100 ​​MB ഡാറ്റയും 14 ദിവസത്തെ കാലാവധിയുമാണ് ലഭിക്കുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്‌വർക്കുകളിലും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതിൽ ലഭ്യമാണ്. കൂടാതെ ജിയോ ആപിന്റെ സബ്സ്ക്രിപ്ഷനും ഫ്രീയായി നൽകുന്നു. ഈ പ്ലാനും കണക്കാക്കിയാൽ പ്രതിദിനം 2.78 രൂപയാണ് ചെലവ് വരുന്നത്.

3 /5

ജിയോയുടെ 69 രൂപയുടെ രണ്ടാമത്തെ പ്ലാനിനെക്കുറിച്ച് പറയുമ്പോൾ, ഈ പ്ലാനിന്റെ കാലാവധിയും 14 ദിവസമാണ്, എന്നാൽ ഇതിൽ നിങ്ങൾക്ക് ദിവസവും 0.5 ജിബി ഡാറ്റ ഉപയോഗിക്കാം. ഈ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കുകളിലും പരിധിയില്ലാത്ത കോളിംഗും ദിവസേന 100 എസ്എംഎസും നൽകുന്നു. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ജിയോ ആപ്ലിക്കേഷനുകളുടെ ഫ്രീ സബ്സ്ക്രിപ്ഷനും ലഭിക്കും.  ഈ പ്ലാനും കണക്കാക്കിയാൽ പ്രതിദിനം 4.92 രൂപയാണ് ചെലവ് വരുന്നത്.

4 /5

ജിയോയുടെ 98 രൂപയുടെ പ്ലാനിൽ 14 ദിവസത്തെ കാലാവധി മാത്രമേ ലഭ്യമാകൂ. അതേസമയം 98 രൂപയുടെ ഈ ജിയോ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭ്യമാകും. അത്തരമൊരു സാഹചര്യത്തിൽ14 ദിവസത്തെ കാലാവധിയിൽ മൊത്തം 21 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യും. ജിയോയുടെ ഏറ്റവും വിലകുറഞ്ഞ ഓൾ-ഇൻ-വൺ പ്ലാനും ഇതായിരിക്കും. ഇതിനൊപ്പം 4G ഡാറ്റയ്‌ക്കൊപ്പം പരിധിയില്ലാത്ത കോളിംഗും ഉണ്ടാകും. ഡാറ്റയുടെ ദൈനംദിന പരിധി തീർന്നിട്ടും ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുന്നത് തുടരും. എന്നിരുന്നാലും, വേഗത 64 Kbps ആയി കുറയ്ക്കും. ഇതിനൊപ്പം ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകളും, JioTV, JioCinema, JioNews പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് ഫ്രീ ആക്സസും ലഭിക്കും. എന്നിരുന്നാലും, ഈ പ്ലാനിനൊപ്പം കമ്പനി എസ്എംഎസ് വാഗ്ദാനം ചെയ്യുന്നില്ല. ഈ പ്ലാനും കണക്കാക്കിയാൽ പ്രതിദിനം 7 രൂപയാണ് ചെലവ് വരുന്നത്.

5 /5

നിങ്ങൾക്ക് കൂടുതൽ ഡാറ്റ വേണമെങ്കിൽ 155 രൂപ റീചാർജ് ചെയ്യാം. ഈ പ്ലാനിന് 28 ദിവസത്തെ കാലാവധി ലഭിക്കും, കൂടാതെ 1 ജിബി ഡാറ്റ ദിവസവും ലഭിക്കും. ഈ പ്ലാനിലും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ഉപയോഗിച്ച് ജിയോ അപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാകും. ഈ പ്ലാനും കണക്കാക്കിയാൽ പ്രതിദിനം 6 രൂപയാണ് ചെലവ് വരുന്നത്.

You May Like

Sponsored by Taboola