Photo Gallery: ഒരേസമയം 10 ​​കുട്ടികൾക്ക് ജന്മം നൽകി ലോക റെക്കോർഡ് സൃഷ്ടിച്ച് Gosiame

ദക്ഷിണാഫ്രിക്കയിൽ (South Africa) ഒരു സ്ത്രീ  തന്റെ ഒറ്റ പ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഏഴ് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കും ജന്മം നൽകിയതായി പ്രിട്ടോറിയയിൽ (Pretoria) താമസിക്കുന്ന ഗോസിയമെ തമാര സിതോൾ (Gosiame Thamara Sithole) അവകാശപ്പെടുന്നു. 

1 /5

ജൂൺ 7 ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ ഒരു ആശുപത്രിയിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി 37 കാരിയായ ഗോസിയമെ തമാര സിതോൾ അവകാശപ്പെടുന്നു. ഇതിനകം ഇരട്ട കുട്ടികളുടെ അമ്മയായ സിതോൾ ഏഴു ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയുമാണ് ഇപ്പോൾ പ്രസവിച്ചത്. സത്യം പറഞ്ഞാൽ ഇക്കാര്യത്തിൽ അവർക്ക് തന്നെ ഞെട്ടലാണ് കാരണം വയറ്റിൽ 6 കുട്ടികളുണ്ടെന്നാണ് സ്കാനിങ് കഴിഞ്ഞ് ഡോക്ടർമാർ പറഞ്ഞത്.  

2 /5

മിറർ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് താൻ സ്വാഭാവികമായുള്ള ഗർഭധാരണമാണ് നടത്തിയതെന്നാണ്  ഗോസിയമെ തമാര സിതോൾ അവകാശപ്പെട്ടത്.   എന്നാൽ ഈ സമയത്ത് കാല് വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടതിനാൽ ഗർഭം അവർക്ക് അത്ര എളുപ്പമായിരുന്നില്ല. 

3 /5

ഗോസിയമെ തമാര സിതോളിന്റെ അവകാശവാദം ഇതുവരെ ഡോക്ടർമാരോ ഗിന്നസ് ലോക റെക്കോർഡുകളോ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ഇവരുടെ  അവകാശവാദം ശരിയാണെന്ന് തെളിയുകയാണെങ്കിൽ ഒരൊറ്റ ഗർഭത്തിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ കുട്ടികൾക്കുള്ള ലോക റെക്കോർഡായി ഇത് മാറും

4 /5

ഒരൊറ്റ ഗർഭാവസ്ഥയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയതിന്റെ റെക്കോർഡ് നിലവിൽ മാലിയിലെ ഹാലിമ സിസ്സെയ്ക്കാണ്.   മെയ് മാസത്തിൽ മൊറോക്കൻ ആശുപത്രിയിൽ അവർ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

5 /5

അപകടസാധ്യതയുള്ള ഗർഭധാരണം കണക്കിലെടുത്ത് തന്റെ കുട്ടികൾ അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഗോസിയമെ തമാര സിതോൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, എല്ലാവരും ജീവനോടെ ജനിച്ചവരാണ്.  ഇവരെ അടുത്ത കുറച്ച് മാസത്തേക്ക് ഇൻകുബേറ്ററുകളിൽ സൂക്ഷിക്കും. 

You May Like

Sponsored by Taboola