Tamannaah: പുത്തൻ ലുക്കിൽ തമന്ന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും തമന്ന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Tamannaah latest photos: സോഷ്യൽ മീഡിയയിലും സജീവമായ തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകുന്ന സ്ഥിതിയാണിപ്പോൾ.‌ അത്തരത്തിൽ തമന്ന പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

1 /7

2005-ൽ ചാന്ദ് സാ റോഷൻ ചെഹ്‌റ (2005) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. 

2 /7

ഇതേ വർഷം തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. 

3 /7

2006-ലായിരുന്നു തമിഴ് സിനിമയിലെ തമന്നയുടെ അരങ്ങേറ്റം. കേഡി എന്ന ആദ്യ ചിത്രത്തിൽ തന്നെ തമന്ന മികച്ച പ്രകടനം പുറത്തെടുത്തു. 

4 /7

2007-ൽ തമന്ന അഭിനയിച്ച ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസ നേടി.

5 /7

 പടിക്കാത്തവൻ, സിരുത്തൈ, അയൻ, പയ്യ തുടങ്ങിയ നിരവധി വാണിജ്യ വിജയങ്ങൾ നേടിയ ചിത്രങ്ങളിലും തമന്ന വേഷമിട്ടു. 

6 /7

ബാ​ഹുബലി, കെജിഎഫ് എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാ​ഗമാകാൻ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.

7 /7

ദിലീപിൻ്റെ നായികയായി ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. 

You May Like

Sponsored by Taboola