Shakib Al Hasans Wife: ക്രിക്കറ്റ് ലോകത്ത് നിറയെ ആരാധകറുള്ള ഒരു താരമാണ് ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ. ഷാക്കിബിന്റെത് ഒരു പ്രണയ വിവാഹമായിരുന്നു. ഉമ്മെ അഹമ്മദ് ശിശിർ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.
Shakib Shishir Love Story: ഇംഗ്ലണ്ടിലെ അവരുടെ അപ്രതീക്ഷിത കൂടിക്കാഴ്ച മുതൽ ബന്ധം നിലനിർത്തിയതും അവരുടെ സ്വകാര്യ പൊതു ജീവിതം ബാലൻസ് ചെയ്ത് കൊണ്ട് പോയതും എല്ലാം പ്രചോദനം ഏകുന്നതാണ്. ഷാക്കിബ് അൽ ഹസൻ്റെയും ഉമ്മെ അഹമ്മദ് ഷിഷിറിൻ്റെയും മനോഹരമായ പ്രണയകഥയിലെ കുറച്ച് കാര്യങ്ങൾ അറിയാം...
2010 ൽ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഷാക്കിബ് അൽ ഹസനും ഉമ്മെ അഹമ്മദ് ഷിഷിറും ആദ്യമായി കണ്ടുമുട്ടിത്. ഇരുവരും ഒരേ ഹോട്ടലിലായിരുന്നു താമസിചോരുന്നത്. അവിടുന്നാണ് മനോഹരമായ ഈ പ്രണയകഥയ്ക്ക് മൊട്ടിട്ടത്.
ഉമ്മെ അഹമ്മദ് ഷിഷിർ മിനസോട്ട (Minnesota) സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.
ജനിച്ചത് ബംഗ്ലാദേശിലാണെങ്കിലും 10 മത്തെ വയസ്സിൽ ശിശിർ USA ലേക്ക് താമസം മാറിയിരുന്നു. ഇത്ര ദൂരെയായിട്ടും അവരുടെ പ്രണയ ബന്ധത്തിന് കരുത്തേറെയായിരുന്നു
ഷാക്കിബും ഷിഷിറും തങ്ങളുടെ ബന്ധം പരസ്യമാക്കുന്നതിന് മുൻപ് ഏതാണ്ട് മൂന്ന് വർഷത്തോളം രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു. ഈ രഹസ്യ പ്രണയബന്ധം മാധ്യമങ്ങൾക്ക് പോലും പിടികൊടുത്തിരുന്നില്ല.
ഷാക്കിബിൻ്റെ ക്രിക്കറ്റ് കരിയറിൽ ഉടനീളം ശിശിർ നല്ലൊരു പിന്തുണയാണ് കൊടുക്കുന്നത്. വ്യക്തിപരമമായും തൊഴിൽപരമായും ജീവിതം നല്ല രീതിയിൽ അവർ മുന്നോട്ട് കൊണ്ടുപോകുന്നു.
2012 ഡിസംബർ 12 ന് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ ഇവർ വിവാഹിതരാകുകയായിരുന്നു.
ഷാക്കിബ് ഷിഷിർ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. മാതാപിതാക്കളായതോടെ അവരുടെ ബന്ധം കൂടുതൽ ശക്തിപ്പെടുകയും അത് പൊതു ജീവിതവും കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാൻ അവരെ സഹായിക്കുകയും ചെയ്തു.
2014-ൽ ചിലരിൽ നിന്നും ശിശിറിനെ ഷാക്കിബ് സംരക്ഷിച്ചത് അവരുടെ ആഴമായ സ്നേഹത്തിന്റെയും ദൃഢബന്ധത്തിൻ്റെയും തെളിവാണ്.
അക്കാദമിക് നേട്ടങ്ങൾക്ക് പുറമേ ശിശിർ മോഡലിംഗും ചെയ്യുന്നുണ്ട്. ഒരു പ്രൊഫഷണലായും പങ്കാളിയെ പിന്തുണയ്ക്കുന്നതിലായാലും മികച്ച പ്രകടനമാണ് അവർ കാഴ്ച വയ്ക്കുന്നതും. ഇത് അവരുടെ ബന്ധത്തിന്റെ ആഴം കൂട്ടുന്നു.
ഇൻസ്റ്റാഗ്രാമിൽ 2.3 ദശലക്ഷം ഫോളോവേഴ്സുള്ള ശിശിറിന് ശക്തമായ സോഷ്യൽ മീഡിയ സപ്പോർട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകരെ കോപ്പിടിയിലൊതുക്കി കൊണ്ടാണ് അവർ അവരുടെ കുടുംബജീവിതവും, ഫാഷൻ, യാത്രകൾ എന്നിവയും കൊണ്ടുനടക്കുന്നത്.