T20 World Cup 2022 : ആരാകും ബുമ്രയ്ക്ക് പകരക്കാരൻ? മുഹമ്മദ് സിറാജ് മുതൽ ദീപക് ചഹർ വരെ

പുറത്ത് വിണ്ടും പരിക്കേറ്റ് ജസ്പ്രിത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നത് ആരാകും ബുമ്രയ്ക്ക് പകരം ഇന്ത്യക്ക് വേണ്ടി ടി20 കപ്പിന് വേണ്ടി ഓസ്ട്രേലിയയിൽ പന്തെറിയുക എന്നത്.

1 /6

പരിക്കിന് ശേഷം തിരികെയെത്തിയ താരം തന്റെ ഫോം വെളിപ്പെടുത്തുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം കാര്യവട്ടത്തെ കാഴ്ചവച്ചത്. ഷമ്മിയെ പോലെ തന്നെ ബുമ്രയ്ക്ക് പകരം ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറന്ന് ലഭിക്കാൻ സാധ്യതയുള്ള താരങ്ങളിൽ പ്രധാനിയുമാണ് ഈ സിഎസ്കെ പേസർ

2 /6

ഇന്ത്യ ടീമിലേക്ക് ബുമ്രയ്ക്ക് പകരം പരിഗണിക്കാൻ സാധ്യതയുള്ള താരങ്ങളിൽ പ്രധാനിയാണ് മുഹമ്മദ് ഷമ്മി. താരം സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിൽ ഒന്നാമനാണ്. പരിചയ സമ്പനതയാണ് താരത്തിന് ലഭിക്കുന്ന മുൻതൂക്കം

3 /6

മികച്ച ടെസ്റ്റ് ബോളറായി മാറിയിരിക്കുകയാണ് സിറാജ്. കഴിഞ്ഞ ഐപിഎല്ലിൽ അൽപം നിറമങ്ങിയെങ്കിലും താരത്തിന്റെ പരിചയ സമ്പന്നത ഇന്ത്യൻ ടീമിലേക്ക് വഴി  തുറന്നേക്കും. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ബുമ്രയ്ക്ക് പകരം ബിസിസിഐ സിറാജിനാണ് അവസരം നൽകിയത്.

4 /6

ഐപിഎല്ലിലൂടെയാണ് മധ്യപ്രദേശ് താരം ഇന്ത്യൻ ടീമിലെത്തുന്നത്. ഏഷ്യ കപ്പിൽ ഇടം നേടിയെങ്കിലും വേണ്ടത്ര രീതിയിൽ പ്രകടനം പുറത്തെടുക്കാനായില്ല. ഓസ്ട്രേലിയൻ ട്രാക്കിൽ മികച്ച പേസും അതോടൊപ്പം ബൌൺസും അവേഷിന് നൽകാൻ സാധിക്കുമെന്നത് ടീമിലേക്ക് താരത്തെ പരിഗണിചേക്കാം  

5 /6

വേഗതയാണ് ഉമ്രാന്റെ പ്രത്യേകത. ഓസ്ട്രേലിയയിൽ ഉമ്രാനെ പോലെ വേഗതയുള്ള താരം ഇന്ത്യക്ക് ഗുണം ചെയ്യും. കൃത്യത ഉറപ്പിക്കാത്തതിനാൽ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്. 

6 /6

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനമാണ് ഈ യാവതാരം കാഴ്ചവെച്ചരിക്കുന്നത്. ഐപിഎല്ലിൽ കൂടാതെ കുൽദീപ് സഞ്ജുവിന്റെ നേതൃത്വത്തിൽ ന്യൂസിലാൻഡ് എയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

You May Like

Sponsored by Taboola