Swasika Marriage: എല്ലാ ജനുവരിയിലും എന്റെ കല്ല്യാണ വാർത്ത കേൾക്കാറുണ്ട്.. ഇതും ഒരു ജനുവരി; സ്വാസികയുടെ മറുപടി വൈറൽ

ടെലിവിഷൻ സീരിയിലിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക. തന്റെ അഭിനയമികവിന് സംസ്ഥാന അവാർഡും ചുരുങ്ങിയ കാലം കൊണ്ടാണ് താരം കരസ്ഥമാക്കിയത്. 

ഇപ്പോഴിതാ സ്വാസികയുടെ വിവാഹവാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

 

1 /7

ടെലിവിഷൻ സീരിയലുകകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ പ്രേം ജേക്കബ് ആണ് വരൻ.   

2 /7

ജനുവരി 26ന് തിരുവനന്തപുരത്ത് വെച്ചാണ് സ്വാസികയുടെ പ്രേമിന്റെയും വിവാഹം. അടുത്ത ദിവസം ജനുവരി 27ന് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായുള്ള റിസെപ്ഷനും ഉണ്ടാകുന്നതായിരിക്കും.   

3 /7

ഇതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് സ്വാസിക നൽ‍‍കിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നത്.  

4 /7

എല്ലാ ജനുവരി മാസത്തിലും തന്റെ വിവാഹത്തെക്കുറിച്ച് വാർത്തകൾ പരക്കാറുണ്ട്. ഇതും ഒരു ജനുവരി അതുകൊണ്ടാകും എന്നാണ് താരം പറഞ്ഞത്.   

5 /7

സ്വാസികയുടെ വിവാഹത്തെക്കുറിച്ച് ചില ന്യൂസുകൾ കേൾക്കുന്നുണ്ടല്ലോ അതിനെക്കുറിച്ചെന്താണ് പറയാനുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്.    

6 /7

തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ഷൈൻ ടോം ചാക്കോയ്ക്കൊപ്പം നൽകിയ ഇന്റർവ്യൂവിലാണ് സ്വാസിക ഈ രീതിയിൽ പ്രതികരിച്ചത്.  

7 /7

ഉണ്ണിമുകുന്ദനേയും മണിക്കുട്ടനെയും ഒക്കെ ചേർത്ത് നിരവധി തവണ എന്റെ വിവാഹവാർത്തകൾ എത്തിയിട്ടുണ്ട്.   

You May Like

Sponsored by Taboola