Sun Transit 2023: ജ്യോതിഷത്തിൽ സൂര്യന്റെ രാശിമാറ്റം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. 2023 ഫെബ്രുവരി 13 ആയ ഇന്ന് സൂര്യൻ ശനിയുടെ രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിക്കും. ഇക്കാരണത്താൽ ശനിയും സൂര്യനും ചേർന്ന് ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും.
Shani Surya Yuti in Kumbh February 2023: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറുന്നു ഇതിനെ സംക്രാന്തി എന്നാണ് പറയാറ്. ഇന്ന് സൂര്യൻ കുംഭ സംക്രാന്തി എന്നറിയപ്പെടുന്ന കുംഭ രാശിയിലേക്ക് സംക്രമിക്കും. സൂര്യന്റെ ഈ രാശി മാറ്റം വളരെ സവിശേഷമാണ്. കാരണം ശനിയുടെ രാശിയായ കുംഭത്തിലേക്ക് സൂര്യൻ പ്രവേശിക്കും എന്നത് തന്നെയാണ്.
2023 ഫെബ്രുവരി 13 ന് രാവിലെ 9:57 നാണ് സൂര്യൻ കുംഭ രാശിയിലേക്ക് സംക്രമിക്കുന്നത്. ഈ സംക്രമത്തിന്റെ ഏറ്റവും ശുഭകരമായ ഫലം 4 രാശികൾക്ക് ലഭിക്കും. അത് ആരൊക്കെയെന്നറിയാം...
ഇടവം (Taurus): ഇടവം രാശിക്കാർക്ക് സൂര്യ സംക്രമണം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. പുതിയ ജോലിമാറ്റം ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം ഒന്നുകൂടി തെളിയും.
കന്നി (Virgo): സൂര്യന്റെ രാശി മാറ്റത്തിന്റെ ശുഭഫലം കന്നിരാശിക്കാർക്കും ലഭിക്കും. ഈ ആളുകൾക്ക് ജോലിയിൽ പ്രമോഷനും ശമ്പള വർദ്ധനവും ലഭിക്കുന്നതിന് ശക്തമായ സാധ്യത. ബിസിനസിൽ പുരോഗതി. നിങ്ങളുടെ പ്രവൃത്തികളെ ആളുകൾ അഭിനന്ദിക്കും. എതിരാളികൾ പരാജയപ്പെടും.
കുംഭം (Aquarius): സൂര്യൻ കുംഭ രാശിയിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. ഇത്തിലൂടെ കുംഭ രാശിയിൽ ശനിയുടെയും സൂര്യന്റെയും സംയോഗം സൃഷ്ടിക്കും, ഇത് ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകളുടെ വ്യക്തിത്വത്തിൽ അഭിവൃദ്ധിയുണ്ടാകും. പങ്കാളിത്ത ജോലി ചെയ്യുന്നവർക്ക് ലാഭം ലഭിക്കും.
ധനു (Sagittarius): ജനുവരി 13 ആയ ഇന്ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നത് ധനു രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് പുതിയ ജോലിയോ ബിസിനസ്സോ തുടങ്ങാം. പിതാവിൽ നിന്ന് പിന്തുണ ലഭിക്കും. ധനഗുണമുണ്ടാകും. ദിവസവും സൂര്യന് ജലം അർപ്പിക്കുന്നതിലൂടെ എല്ലാ ജോലികളിലും വിജയം കൈവരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)