Solar Eclipse 2021: ഈ വര്‍ഷത്തെ സൂര്യഗ്രഹണത്തിന്‍റെ തിയതിയും സമയവും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ വര്‍ഷത്തെ സൂര്യഗ്രഹണം നടക്കുക ജൂണ്‍ 10 നാണ്. ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ്‌ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. സൂര്യനെ മുഴുവനായും മറയ്ക്കാത്ത ചന്ദ്രന്‍  ഒരു  "Ring of Fire" സൃഷ്ടിക്കുന്നു.  സൂര്യഗ്രഹണത്തിന്‍റെ ഏറ്റവും മനോഹരമായ ദൃശ്യമാണ് ഇത്.

ഈ വര്‍ഷത്തെ സൂര്യഗ്രഹണം നടക്കുക ജൂണ്‍ 10 നാണ്. ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ്‌ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. സൂര്യനെ മുഴുവനായും മറയ്ക്കാത്ത ചന്ദ്രന്‍  ഒരു  "Ring of Fire" സൃഷ്ടിക്കുന്നു.  സൂര്യഗ്രഹണത്തിന്‍റെ ഏറ്റവും മനോഹരമായ ദൃശ്യമാണ് ഇത്.

1 /5

എന്നാല്‍,  NASA പറയുന്നതനുസരിച്ച് ഈ  അപൂർവ cosmic phenomenon എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കില്ല.  ഭൂമിയുടെ ചില പ്രദേശങ്ങളില്‍ മാത്രമേ സൂര്യ ഗ്രഹണം കാണുവാന്‍ സാധിക്കൂ

2 /5

NASAയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സൂര്യഗ്രഹണം  1:42ന് ആരംഭിച്ച്  6:41ന് അവസാനിക്കും.  

3 /5

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് NASA പ്രസിദ്ധീകരിച്ച  Interactive Map അനുസരിച്ച്  സൂര്യഗ്രഹണം ഇന്ത്യയില്‍ കാണുവാന്‍ സാധിക്കും. എന്നാല്‍,   ലദ്ദാക്കിലും  ( Ladakh) അരുണാചല്‍ പ്രദേശിലും  (Arunachal Pradesh) മാത്രമേ  ഗ്രഹണം ദൃശ്യമാവൂ.  

4 /5

സൂര്യഗ്രഹണത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിയ്ക്കുകയോ വെള്ളം കുടിയ്ക്കുകയോ,  പാചകം  ചെയ്യാനോ പാടില്ല എന്ന് ചിലര്‍ പറയാറുണ്ട്.   എന്നാല്‍ ഇതിനു പിന്തുണ നല്‍കുന്ന ശാസ്ത്രീയ വശങ്ങള്‍ ഒന്നും തന്നെയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്  ഒരു പ്രകൃതി പ്രതിഭാസം മാത്രമാണെന്നും  ഏതു ജോലിയും ചെയ്യുവാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.  

5 /5

എന്നാല്‍, ജ്യോതിഷമനുസരിച്ച്, സൂര്യഗ്രഹണത്തിന്‍റെ  സ്വാധീനം ലോകമെമ്പാടും ഉണ്ട്. ഓരോരുത്തർക്കും അതിന്‍റെ   നല്ലതും ചീത്തയുമായ ഫലങ്ങൾ നേരിടേണ്ടിവരും.  സൂര്യഗ്രഹണം നടക്കുന്ന ജൂൺ 10നാണ് ശനി ജയന്തിയും  അമാവാസിയും.  ജ്യോതിഷപ്രകാരം 2021ലെ ഈ സൂര്യഗ്രഹണം  സവിശേഷമാണ്, കാരണം ശനി ജയന്തിയിൽ  സൂര്യഗ്രഹണം സംഭവിക്കുന്നു എന്നത് തന്നെ. 148 വർഷത്തിനുശേഷമാണ് ഇപ്രകാരം സംഭവിക്കുന്നത്‌. ഇത്തരത്തില്‍ സൂര്യഗ്രഹണ ദിവസം ശനി ജയന്തി സംഭവിച്ചത് 1873 മെയ് 26 നാണ്...  

You May Like

Sponsored by Taboola