Anil Antony Trolls: ആരാ ഈ അനിൽ? സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ! പൊങ്കാല...

Anil Antony Trolls: അനിൽ ആന്റണിയേയും എകെ ആന്റണിയേയും കോൺഗ്രസിനേയും മാത്രമല്ല, ബിജെപിയെ വരെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് ഒരു വലിയ രാഷ്ട്രീയ വിഷയമായിട്ടാണ് പൊതുസമൂഹം വിലയിരുത്തുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലെ ട്രോളൻമാർ ശ്രമിക്കുന്നത് ഇതിലെ നർമം കണ്ടെത്താനാണ്. പല കോൺഗ്രസ് നേതാക്കളുടേയും പ്രതികരണങ്ങൾ തന്നേയും ട്രോളുകൾക്ക് വഴിവച്ചിട്ടുണ്ട്. അനിൽ ആന്റണി ആരാണെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. അതിനിടയിലാണ് അനിലിന്റെ സഹോദരൻ അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. അതും ട്രോളുകൾക്ക് വഴിവച്ചിട്ടുണ്ട്. 

1 /14

അനിൽ ബിജെപിയിൽ ചേർന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ച തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് സ്ഥിരീകരിച്ചിട്ടുണ്ടത്രെ. കേരളത്തിൽ നിന്ന് ദില്ലിയിൽ എത്തിയിട്ടും അവിടെ നിന്ന് ബിജെപി ആസ്ഥാനത്തെത്തിയിട്ടും സംസ്ഥാന സർക്കാർ തടയാൻ ശ്രമിച്ചില്ലെന്ന് പറയുന്നത് ആരായിരിക്കും എന്ന് ചോദിക്കേണ്ട കാര്യമുള്ളോ?

2 /14

ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്നല്ലേ പറഞ്ഞത്. അങ്ങനെയെങ്കിൽ അത് പിണറായി വിജയനും മരുമകനായ മുഹമ്മദ് റിയാസും ആയിരിക്കും എന്നുറപ്പാണ് ചില കോൺഗ്രസ്സുകാർക്ക്. ഇനിയിപ്പോൾ അനിലിന്റെ ബിജെപി പ്രവേശനത്തിന് കാരണക്കാരെ കണ്ടെത്തേണ്ട കാര്യമില്ലല്ലോ എന്നതാണത്രെ ആശ്വാസം!

3 /14

അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നേടാം എന്ന് കരുതിയിട്ടാണ് അനിൽ ആന്റണിയെ ബിജെപി കൂടെ നിർത്തുന്നത് എങ്കിൽ സംഗതി രസകരമാകും. അനിൽ ആന്റണിയാണ് ആ വലിയ സിഗ്നൽ എങ്കിൽ 20 ൽ 30 സീറ്റും ബിജെപി നേടിയത് തന്നെ !

4 /14

കേരളത്തിലെ ബിജെപിയിലാണ് അനിൽ ആന്റണി പ്രവർത്തിക്കുന്നത് എങ്കിൽ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല. കാരണം, അത്ര മികച്ച സ്ഥിതിയിൽ ആണല്ലോ കേരളത്തിലെ ബിജെപി ഇപ്പോഴുള്ളത്. കുമ്പളങ്ങി നൈറ്റ്സിലെ ഈ ഡയലോഗുകൾ ട്രോളൻമാർക്ക് ഓർമ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.

5 /14

അവസരം കിട്ടിയാൽ താൻ ബിജെപിയിലേക്കും പോകും എന്ന് വെല്ലുവിളിച്ച ആളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നാൽ അവസരം കിട്ടിയപ്പോഴേ ബിജെപിയിലേക്ക് പോയി അനിൽ ആന്റണി സുധാകരനെ ഞെട്ടിച്ചത്രെ!

6 /14

അനിൽ ആന്റണി മാലിന്യമാണെന്നാണ് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്. എന്തായാലും എകെ ആന്റണിയെ ഇരുത്തിക്കൊണ്ട് അങ്ങനെയൊക്കെ പറയാമോ എന്നാണ് പലരുടേയും ചോദ്യം. കെ സുധാകരനടക്കം യൂദാസിന് അപ്പുറത്തേക്ക് പോയില്ലല്ലോ എന്നും ട്രോളൻമാർ ഓർത്തെടുക്കുന്നുണ്ട്.

7 /14

തങ്ങൾക്കെന്തെങ്കിലും തട്ടുകേട് പറ്റിയാൽ സിപിഎമ്മുകാരുടെ ചരിത്രം തേടി പോകുന്ന ചില കഞ്ഞിക്കുഴി സ്റ്റൈൽ നേതാക്കൾ കോൺഗ്രസിലുണ്ട്. അവരുടെ പൂച്ച് പലപ്പോഴും പുറത്താവുകയും ചെയ്തിട്ടുണ്ട്. അനിലിന്റെ വാർത്ത വന്നപ്പോഴും ഈ ടൈപ്പ് നേതാക്കൾ ആദ്യം ശ്രമിച്ചത് ഇക്കാര്യത്തിന് വേണ്ടിയായിരുന്നു എന്നാണ് ട്രോൾ...

8 /14

ബിജെപി ദേശീയ ആസ്ഥാനത്ത് കെ സുരേന്ദ്രനൊപ്പം അനിൽ ആന്റണി ഇരിക്കുന്ന ദൃശ്യങ്ങളും പിന്നെ രണ്ട് പേരും ഒരുമിച്ച് മാധ്യമ പ്രവർത്തകരെ കാണുന്ന ദൃശ്യങ്ങളും ട്രോളൻമാരെ ഓർമിപ്പിച്ചത് തിളക്കത്തിലെ ഈ സീൻ ആണത്രെ. ഒരമ്മ പെറ്റ അളിയൻമാരെ പോലെയേ തോന്നു...

9 /14

പോക്കിരി രാജയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നുണ്ടല്ലോ- തനിക്ക് വേറൊരു മകൻ കൂടിയുണ്ട് എന്ന്. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ കിട്ടിയ ഡയലോഗുകളിൽ ഒന്നാണത്. ഇതിപ്പോൾ എകെ ആന്റണിയുടെ കാര്യത്തിൽ യാഥാർത്ഥ്യമായി എന്നാണ് ട്രോളൻമാരുടെ പരിഹാസം.

10 /14

അനിൽ ബിജെപിയിൽ ചേർന്നതിന് പിറകെ കൈപ്പത്തി ചിഹ്നം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അനിയൻ അജിത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ അവസ്ഥയിൽ ആരേയും വിശ്വസിക്കാൻ പറ്റില്ലല്ലോ. കൈപ്പത്തി ചിഹ്നം കൊണ്ട് ഉദ്ദേശിച്ചത് കോൺഗ്രസിനോട് റ്റാറ്റ പറയുന്നതാണോ എന്ന് ഏത് പിതാവും ഒന്ന് സംശയിച്ചുപോകും.

11 /14

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ അങ്ങനെ ഒരാളുണ്ടായിരുന്നോ എന്ന മട്ടിലാണ് പലരുടേയും പ്രതികരണം. അനിലിനെ പണ്ട് പുകഴ്ത്തിയ സുധാകരനും സതീശനും വരെ ഇമ്മട്ടിൽ തള്ളിപ്പറഞ്ഞുകളഞ്ഞു.

12 /14

നെഹ്റുവിന്റെ മകളും അവരുടെ മകനും ഭാര്യയും മക്കളും എല്ലാം പല നിലകളിൽ എത്തി. കരുണാകരന്റെ മക്കളും ഓരോ സ്ഥാനങ്ങളിലെത്തി. പക്ഷേ, എകെ ആന്റണിയുടെ മക്കൾ മാത്രം എവിടേയും എത്തിയില്ല. ഇനിയിപ്പോൾ അതായിരിക്കുമോ അനിൽ ആന്റണിയുടെ പ്രശ്നം!

13 /14

ആരെങ്കിലും തങ്ങളുടെ പാർട്ടി വിട്ട് വേറെ ഏതെങ്കിലും പാർട്ടിയിലേക്ക് പോയാൽ പിന്നെ കോൺഗ്രസ്സുകാരുടെ സ്ഥിരം ചോദ്യം ഇതാണ്- അങ്ങനെ ഒരാൾ ഈ പാർട്ടിയിൽ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ തന്നെ എന്തെങ്കിലും ജനപിന്തുണ ഉണ്ടായിരുന്നോ? കർണാടകത്തിലെ മുൻമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെ ആയിരുന്ന എസ്എം കൃഷ്ണ ബിജെപിയിൽ പോയപ്പോൾ പോലും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ അനിൽ ആന്റണിയുടെ കാര്യത്തിൽ ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും വന്നില്ലെങ്കിലേ അത്ഭുതമുള്ളു.

14 /14

പല കഥകൾ ആണല്ലോ പ്രചരിക്കുന്നത്. ബിജെപിക്കാർ ആണെങ്കിൽ പല നേതാക്കളേയും കേസിൽ കുടുക്കി തങ്ങളുടെ പക്ഷത്താക്കുന്നവർ എന്ന ദുഷ്പേര് പേറുന്നവരും ആണ്. ഇനി എകെ ആന്റണിയുടെ കാര്യത്തിലും അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നാണ് ചോദ്യം. അപ്പോൾ പിന്നെ യൂദാസ് ആരാണെന്ന കാര്യത്തിൽ ചെറിയ സംശയം തോന്നിയേക്കാം.

You May Like

Sponsored by Taboola