Karntaka BJP Ministers Wealth: മെയ് 10ന് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കും. അതേസമയം മെയ് 13 ന് ഫലം പുറത്തുവരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 20 ആയിരുന്നു. ഏപ്രില്‍ 21ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്....
എന്നാൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള BJP സർക്കാരിലെ ചില മന്ത്രിമാര്‍ നല്കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിയ്ക്കുന്ന സാമ്പത്തിക സ്ഥിതി ഏവരെയും അമ്പരപ്പിക്കുകയാണ്.
കര്‍ണ്ണാടക സംസ്ഥാന ഊർജ മന്ത്രി വി സുനിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീൽ, സഹകരണ സഹമന്ത്രി എസ് ടി സോമശേഖർ, മെഡിക്കൽ വിദ്യാഭ്യാസ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ സുധാകർ, വ്യവസായ മന്ത്രി മുരുഗേഷ് നിരാനി എന്നിവയുടെയാണ് ആസ്തി ഗണ്യമായി വര്‍ദ്ധിച്ചത്.
മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് 2018ൽ 1.11 കോടി രൂപയായിരുന്ന മെഡിക്കൽ വിദ്യാഭ്യാസ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ സുധാകറിന്റെ ജംഗമ സ്വത്ത് 2023ൽ 2.79 കോടിയായി ഉയർന്നു. ഇതിനിടയിൽ ഭാര്യയുടെ സ്വത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. 2018ൽ സുധാകറിന്റെ ഭാര്യ ഡോ. പ്രീതി ജി.എയുടെ ആസ്തി 1.17 കോടി രൂപയായിരുന്നത് ഇത് 2023ല്‍ വര്‍ദ്ധിച്ച് 16.1 കോടിയായി...!!
സഹകരണ സഹമന്ത്രി എസ് ടി സോമശേഖറിന്റെ സ്വത്തിലും വര്‍ദ്ധനയുണ്ടായി. അദ്ദേഹത്തിന്റെ ജംഗമ ആസ്തികൾ 8 മടങ്ങ് വർദ്ധിച്ചു. 2023ൽ അദ്ദേഹം 5.46 കോടിയുടെ ജംഗമ സ്വത്തുക്കൾ പ്രഖ്യാപിച്ചു, 2018ൽ ഇത് വെറും 67.83 ലക്ഷം രൂപയായിരുന്നു...!!
കര്‍ണ്ണാടക സംസ്ഥാന ഊർജ മന്ത്രി വി സുനിൽ കുമാർ 2018ൽ അത് 53.27 ലക്ഷം രൂപയായിരുന്നു ജംഗമ ആസ്തി. എന്നാല്‍ അത് 2023 ല്‍ 1.59 കോടിയായി ഉയര്‍ന്നു.
2018ൽ 16 കോടി രൂപയായിരുന്നു വ്യവസായ മന്ത്രി മുരുഗേഷ് നിരാണിയുടെ ജംഗമ സ്വത്ത്. അതേസമയം 2023ൽ ഇത് 27.22 കോടിയായി ഉയർന്നു. ഇയാളുടെ റിയൽ എസ്റ്റേറ്റിലും കുതിച്ചുചാട്ടമുണ്ടായി. നേരത്തെ 4.58 കോടിയായിരുന്നത് കഴിഞ്ഞ 5 വർഷത്തിനിടെ 8.6 കോടിയായി ഉയർന്നു. നിരാണിയുടെ ഭാര്യ കമലയുടെ ആസ്തി 2018ൽ 11.58 കോടിയായിരുന്നത് 2023ൽ 35.35 കോടി രൂപയായി ഉയര്‍ന്നു.
പൊതുമരാമത്ത് വകുപ്പ് സിസി പാട്ടീലിനെക്കുറിച്ച് പറയുമ്പോൾ, 2018 ൽ അദ്ദേഹത്തിന്റെ ജംഗമ സ്വത്ത് 94.36 ലക്ഷം രൂപയായിരുന്നു, 2023 ൽ അത് 3.28 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാവര ആസ്തിയും വർദ്ധിച്ചു. 4.47 കോടിയിൽ നിന്ന് 7.2 കോടിയായി ഉയർന്നു.