Shani Gochar 2023: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Shash Mahapurush Yoga: പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് ഈ ശശ് മഹാപുരുഷ രാജയോഗം. ജാതകത്തിൽ ചന്ദ്രൻ അല്ലെങ്കിൽ ലഗ്നത്തിൽ നിന്ന് കേന്ദ്ര ഭാവങ്ങളിൽ ശനി ഇരിക്കുമ്പോൾ അല്ലെങ്കിൽ ശനി ചന്ദ്രനിൽ നിന്നോ ലഗ്നത്തിൽ നിന്നോ 1, 4, 7, 10 എന്നീ ഭാവങ്ങളിൽ ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു യോഗമാണ് ശശ് മഹാപുരുഷ രാജയോഗം.

Shash Mahapurush Rajayoga: ഗ്രഹങ്ങളിൽ ആളുകൾ ഭയത്തോടെ കാണുന്ന ഒരു ഗ്രഹമാണ് ശനി.  വേദ ജ്യോതിഷത്തിൽ ശനിയെ കർമ്മങ്ങളുടെ ദാതാവ് എന്നാണ്  വിളിക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു

1 /5

ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന ഒന്നാണ്. രണ്ടര വർഷം വേണം ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ. നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്.  2025 വരെ ഈ രാശിയിൽ തുടരും. ശനിയുടെ സംക്രമം മൂലം ശശ് മഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നു. ഈ രാജയോഗം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിൽ ചിലർക്ക് സുവർണ്ണ നേട്ടങ്ങളും നൽകും.  ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗം കൂടുതൽ ഗുണം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം...

2 /5

മേടം (Aries): ശശ് മഹാപുരുഷയോഗം രൂപപ്പെടുന്നതിലൂടെ മേട രാശിക്കാരുടെ ജീവിതത്തിൽ നല്ല വാർത്തകൾ വന്നുചേരും. എല്ലാ മേഖലയിലും ഇവർക്ക് വിജയം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. സാമ്പത്തിക പ്രതിസന്ധി നീങ്ങുകയും പുതിയ വരുമാന സ്രോതസ്സുകൾ തുറക്കുകയും ചെയ്യും.  

3 /5

ഇടവം (Taurus): ശശ് മഹാപുരുഷ യോഗം മൂലം ഭാഗ്യം നിങ്ങളെ പൂർണമായി പിന്തുണയ്ക്കും. കരിയറിലെയും ജോലിയിലേയും വിജയം നിങ്ങൾക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.  സാമ്പത്തിക പ്രതിസന്ധി മാറും, ബാങ്ക് ബാലൻസ് വർദ്ധിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികളും പൂർത്തിയാക്കും.  

4 /5

കന്നി (Virgo): ഈ സംക്രമത്തിലൂടെ നിങ്ങളുടെ ജാതകത്തിന്റെ ആറാം ഭാവത്തിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ബിസിനസ്സിൽ ധാരാളം ലാഭത്തിന് സാധ്യതയുണ്ട്. ധൈര്യം കൊണ്ട് ഏത് വെല്ലുവിളിയും തരണം ചെയ്യും. ജോലിസ്ഥലത്ത് പ്രമോഷൻ ലഭിക്കും.  

5 /5

കുംഭം (Aquarius):  നിലവിൽ ശനി ഈ രാശിയിലാണ് ഇവിടെ 2025 വരെ തുടരും. ശശ് മഹാപുരുഷയോഗം കുംഭ രാശിക്കാർക്ക് വളരെ പ്രത്യേകത നൽകും.  കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ നീങ്ങും. സാമ്പത്തിക വശം ശക്തമാകും.  നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് നേട്ടം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola