ശനി ഗ്രഹത്തെ ഏവരും ഭയപ്പെടുന്നു. ഏതൊക്കെ ജാതകർക്കാണോ ഈ സമയം ഏഴര ശനിയും കണ്ടകശ്ശനിയും നടക്കുന്നത് അവർ ശ്രദ്ധിക്കണം. ഇതുകൂടാതെ ജാതകത്തിൽ ശനിദോഷമുള്ള ആളുകളുടെ ജീവിതത്തിലും എപ്പോഴും അസ്വസ്ഥതകൾ ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ ചിലർ ഭാഗ്യവാന്മാരാണ് കാരണം അവർക്ക് എപ്പോഴും ശനിദേവന്റെ കൃപ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇവർ അവരുടെ ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തുകായും ചെയ്യുന്നു.
ഈ രാശിക്കാരോട് ശനി പണ്ടുമുതലേ കൃപ ചൊരിയുന്നു. ഇക്കൂട്ടർ ശനിദേവനെ പൂജിച്ചാൽ ജീവിതത്തിൽ എല്ലാം ലഭിക്കും. ഇവർക്ക് വലിയ സമ്പത്തും സ്ഥാനമാനങ്ങളും വിജയവും ലഭിക്കുന്നു. എന്നാൽ ശനി നീതിയുടെ ദേവനായതിനാലും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നതിനാലും ഇവർ തങ്ങളുടെ കർമ്മങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കൂട്ടർ സൽകർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ ഏഴര ശനിയും കണ്ടകശ്ശനിയും ഇവർക്ക് വളരെ ശുഭകരമാകും.
ഇടവത്തിന്റെ അധിപൻ ശുക്രനാണ്. ശുക്രനുമായുള്ള ശനിയുടെ ബന്ധം സൗഹൃദപരമായി തുടരുന്നു. ശനി ഇടവം രാശിക്കാരോട് ദയ കാണിക്കുന്നു. ശനിയുടെ കൃപയാൽ ഇടവ രാശിക്കാർക്ക് എല്ലാ വെല്ലുവിളികൾക്കിടയിലും ജീവിതത്തിൽ ധാരാളം വിജയങ്ങൾ നേടുകയും ഉയരങ്ങളിലെത്തുകയും ചെയ്യുന്നു.
ശനി ദേവന്റെ പ്രിയപ്പെട്ട രാശിയാണ് തുലാം. കാരണം അതിന്റെ ഗ്രഹം എന്നുപറയുന്നത് ശുക്രനാണ്. സമതുലിതവും സത്യസന്ധവുമായ വ്യക്തിത്വത്തിന്റെ ഉടമയായ തുലാം രാശിക്കാർ ശനിയുടെ കൃപയാൽ ഭാഗ്യവാന്മാരാണെന്ന് തെളിയിക്കുന്നു. അവർ വളരെ വിജയിക്കുകയും വലിയ പണവും ബഹുമാനവും നേടുകയും ചെയ്യുന്നു.
കുംഭ രാശിയുടെ അധിപനാണ് ശനി ദേവൻ. അതിനാൽ ശനിയുടെ സ്വാധീനം ഈ രാശിക്കാരിൽ വ്യക്തമായി കാണാം. അതോടൊപ്പം ശനിദേവന്റെ കൃപയും ജീവിതകാലം മുഴുവൻ ഇവരിലുണ്ടാകും. ഈ ആളുകൾ എപ്പോഴും ദരിദ്രരെയും നിസ്സഹായരെയും സഹായിക്കുകയും സ്വന്തം ജീവിതത്തിൽ വളരെയധികം ബഹുമാനവും പണവും നേടും ചെയ്യുന്നു.
മകരം രാശിയുടെ അധിപനാണ് ശനി ദേവൻ. അവനോട് എപ്പോഴും ദയ കാണിക്കുന്നു. മാത്രമല്ല ഏഴര ശനിയും കണ്ടകശ്ശനിയും പോലും മകരം രാശിക്കാരിൽ ഭാഗ്യം തിളക്കുന്നു. ഇത് തന്നെയാണ് ജ്യോതിഷത്തിൽ മകരം രാശിക്കാർ ഭാഗ്യവാന്മാരായി കണക്കാക്കുന്നതിന്റെ കാരണം. ഇവരുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും.