Shani Ast Effect: 5 ദിവസത്തിൽ ശനിയുടെ അസ്തമയം; ഇവർ ശ്രദ്ധിക്കണം; സാമ്പത്തിക നഷ്ടം ഫലം

Shani Ast 2023: ​ഗ്രഹങ്ങളുടെ ചലനം എപ്പോഴും എല്ലാ രാശികളെയും ബാധിക്കും. ചില രാശികൾക്ക് നല്ല ഫലവും ചിലർക്ക് മോശം ഫലവും ​ഗ്രഹങ്ങളുടെ ചലനം മൂലം സംഭവിക്കും. ജനുവരി 17ന് കുംഭം രാശിയിൽ പ്രവേശിച്ച ശനി ഇപ്പോൾ ജനുവരി 31ന് അസ്തമിക്കുകയാണ്. സൂര്യൻ ശനിയുടെ അടുത്ത് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പിന്നീട് മാർച്ചിൽ ശനി ഉദിക്കും. അതിനാൽ ഈ 5 രാശിക്കാർക്ക് ശനി അസ്തമനം ചില പ്രശ്നങ്ങൾ ഉണ്ടാക്കും.

 

1 /5

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ പ്രയാസങ്ങൾ നേരിടേണ്ടിവരും. ഔദ്യോഗിക ജീവിതത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. സാമ്പത്തിക രംഗത്ത് വലിയ നഷ്ടം ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും.    

2 /5

കർക്കടകം: കർക്കടകം രാശിക്കാർക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ബിസിനസ് ചെയ്യുന്നവർ ജാഗ്രത പാലിക്കണം.    

3 /5

ചിങ്ങം: പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അതേസമയം വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും അനുകൂല സമയമായിരിക്കും.    

4 /5

വൃശ്ചികം: വൃശ്ചികം രാശിക്കാരുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.    

5 /5

കുംഭം: സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. ഓഫീസിൽ അധികാരികളിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വേണം.  (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola