മലയാളികളുടെ പ്രിയതാരം ഷംന താൻ വിവാഹിതയാകാൻ ഒരുങ്ങുന്ന വിവരം അറിയിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ മാല കെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംന കാസിമിന്റെ ഭാവി വരൻ.
താരത്തിന്റെ വിവാഹം ഉടൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.