SBI ATM Rules: എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. അതായത്, ഇനി പണം  പിന്‍വലിക്കുമ്പോള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതായി വരും    

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. അതായത്, ഇനി പണം  പിന്‍വലിക്കുമ്പോള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതായി വരും    

1 /5

പുതിയ തീരുമാനം അനുസരിച്ച്  SBI ATM-ല്‍നിന്നും പണം പിന്‍വലിക്കുന്ന പ്രക്രിയയില്‍ വലിയ മാറ്റങ്ങളില്ല.  പുതിയ നിയമപ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒടിപി നൽകേണ്ടി വരും  അത്രമാത്രം.  ഈ OTP നല്‍കാതെ  ATM-ല്‍നിന്നും പണം ലഭിക്കില്ല.

2 /5

പുതിയ നിയമം അനുസരിച്ച് എല്ലായ്പ്പോഴും പണം പിന്‍വലിക്കുമ്പോള്‍ OTP ആവശ്യപ്പെടില്ല.   പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി.  ഉപഭോക്താവിന്‍റെ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്കാണ് OTP അയയ്ക്കുക.   

3 /5

ഈ പുതിയ മാറ്റം  ഉപഭോക്താക്കൾക്ക് ഏറെ സഹായകമായിരിയ്ക്കും എന്ന് ബാങ്ക് അവകാശപ്പെടുന്നു. ഓൺലൈൻ പണത്തട്ടിപ്പില്‍ നിന്നും ഒരു പരിധിവരെ  ഉപഭോക്താക്കളെ രക്ഷിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിയ്ക്കും, ബാങ്ക് പറയുന്നു.   

4 /5

പുതിയ നിയമം സുരക്ഷാ സംവിധാനം കൂടുതല്‍ ബലവത്താക്കുമെന്നും എടിഎമ്മുകളിലൂടെ സുരക്ഷിതമായി പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നും ബാങ്ക് അവകാശപ്പെടുന്നു. 

5 /5

പുതിയ നിയമത്തോടെ  ഉപഭോക്താക്കൾക്ക് തട്ടിപ്പ്  അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു

You May Like

Sponsored by Taboola