സ്ഥിര നിക്ഷേപങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ നിങ്ങൾ അറിയുന്നുണ്ടോ ജാഗ്രത പാലിക്കണമെന്ന് എസ്.ബി.ഐയുടെ മുന്നറിയിപ്പ്. യാതൊരു വിധേനെയും നിങ്ങളുടെ വ്യക്തി വിവരങ്ങളോ രേഖകളോ ആർക്കും നൽകാതിരിക്കുക.
എസ്.ബി.ഐയിൽ നിന്ന് എന്ന് പറഞ്ഞെത്തുന്ന കോളുകൾക്ക് മറുപടി നൽകുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. Password/OTP/CVV/Card Number ഇങ്ങിനെ പലതും വിളിക്കുന്നവർ ചോദിച്ചേക്കാം. എസ്.ബി.ഐക്ക് ഇത്തരം വിവരങ്ങൾ നിങ്ങളിൽ നിന്നും ചോദിക്കേണ്ടുന്ന ആവശ്യമില്ല.
സൈബർ തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കുവാനായി തങ്ങളുടെ ഉപഭോക്താക്കളോട് സാമൂഹിക മാധ്യമങ്ങൾ വഴി എസ്.ബി.ഐ അഭ്യർഥന നടത്തിയിട്ടുണ്ട്.
FDയുള്ള ഉപഭോക്താവിൻറെ പേരിൽ തന്നെ ലളിതമായ തുകയിൽ സ്ഥിര നിക്ഷേപ അക്കൌണ്ട് തുടങ്ങിയാണ് ഇത്തരം മറ്റൊരു തട്ടിപ്പ്. ഉപഭോക്താക്കളെ കബളിപ്പിച്ച് ഒടുവിൽ അവർ യഥാർഥ അക്കൌണ്ടിൽ നിന്നും അവർ തുകയുമായി കടക്കും.