Sara Ali Khan Photos: സാറ അലി ഖാന്റെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സാറ തന്റെ ആദ്യ കാൻ ചലച്ചിത്ര മേളയിൽ മനോഹരമായ ലെഹങ്ക ധരിച്ചാണ് എത്തിയത്. സാറ അലി ഖാൻ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഓഫ്‍ വൈറ്റ് നിറത്തിൽ ഹെവി ഡിസൈനുകളുള്ള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ലെഹങ്കയിൽ ത്രെഡ് വർക്കുകളും ബ്ലൗസിൽ സ്റ്റോൺ വർക്കുകളുമാണ് ചെയ്തിരിക്കുന്നത്. അബു ജാനി സന്ദീപ് കോസ്ല ഡിസൈന്‍ ചെയ്ത ലെഹങ്കയിൽ താരം വളരെ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ലെഹങ്കയ്ക്ക് ഒപ്പം സിമ്പിൾ ആക്സസറീസും ന്യൂഡ് മേക്കപ്പുമാണ് സാറ തിരഞ്ഞെടുത്തത്.