തന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന സ്കോറാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സാംസൺ കഴിഞ്ഞ ദിവസം നേടിയത്. 63 പന്തിൽ നിന്ന് പുറത്താകാതെ 86 റൺസ് ആണ് സഞ്ജു നേടിയത്. ലഖ്നൗവിലാണ് മത്സരം നടന്നത്. സഞ്ജുവിനെ കൂടുതലായി ഒന്നും പറയേണ്ടതില്ലല്ലോ? എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട മലയാളികളുടെ സ്വകാര്യം അഹങ്കാരം കൂടിയായ താരമാണ് സഞ്ജു. സഞ്ജുവിന്റെ ഭാര്യ ചാരുലതയെ കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അറിയാം. ഇരുവരുടെയും പഠനകാലം, പ്രണയം, വിവാഹം തുടങ്ങിയവയെ കുറിച്ച് കൂടുതലറിയാം.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് സഞ്ജുവും ചാരുലതയും വിവാഹം കഴിക്കുന്നത്. 2018 ഡിസംബർ 22നായിരുന്നു സഞ്ജു സാംസണും ചാരുലതയും വിവാഹിതരായത്. കോവളത്ത് ലളിതമായാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.
സഞ്ജു സാംസണും ചാരുലതയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് കൊണ്ടാണ് സഞ്ജുവിന്റെയും ചാരുലതയുടെയും പ്രണയ തുടങ്ങിയത്.
ചാരുലത ഹ്യൂമൻ റിസോഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തൊഴിൽപരമായി ഒരു സംരംഭകയാണ്.
സഞ്ജുവും ചാരുലതയും തിരുവനന്തപുരം സ്വദേശികളാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാരുലത മാർ ഇവാനിയോസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.