സ്റ്റൈലിഷ് ലുക്കല്‍ തിളങ്ങി മലയാളത്തിന്റെ ഫാഷന്‍ ക്വീന്‍ സാനിയ ഈയ്യപ്പന്‍

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ‘ഡി ഫോർ ഡാൻസ് ഡി 2’-വിൽ മത്സരാർത്ഥിയായ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടി ശേഷം സിനിമയിലെത്തി മലയാളികൾക്ക് സുപരിചിതായി താരമാണ് സാനിയ ഇയ്യപ്പൻ

1 /7

ബാല്യകാലസഖി എന്ന സിനിമയിൽ നടി ഇഷ തൽവാറിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമയിലേക്ക് വരുന്നത്.

2 /7

അപ്പോത്തിക്കിരി എന്ന സിനിമയിലും സാനിയ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ ഒരാളുകൂടിയാണ് സാനിയ. 

3 /7

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികായാവുന്നത്. സാനിയയ്ക്ക് അതൊരു മികച്ച തുടക്കമായിരുന്നു.

4 /7

അതിന് ശേഷം മോഹൻലാലിൻറെ ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചതോടെ സാനിയയ്ക്ക് ആരാധകരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. 

5 /7

സാനിയയെ മലയാള സിനിമയിൽ ഫാഷൻ ക്വീൻ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ പുത്തൻ ഫാഷൻ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സാനിയ.

6 /7

വിമർശകർക്ക് തന്റെ പോസ്റ്റിലൂടെ ഒരു അടിയും സാനിയ കൊടുത്തിട്ടുണ്ട്. മനേക മുരളിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

7 /7

സാംസൺ ലെയ് ആണ് മേക്കപ്പ്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഈ കിടിലം ഫോട്ടോഷൂട്ടിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.  

You May Like

Sponsored by Taboola