Samyuktha: സാരിയഴകിൽ സംയുക്ത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോന്‍. പാലക്കാട് സ്വദേശിയായ സംയുക്ത ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. 

 

  • Apr 07, 2023, 19:32 PM IST

Samuktha latest photos: 2016ല്‍ പുറത്തിറങ്ങിയ പോപ്പ് കോണ്‍ ആണ് അരങ്ങേറ്റ ചിത്രമെങ്കിലും ടൊവിനോ നായകനായ തീവണ്ടിയാണ് കരിയറിൽ വഴിത്തിരിവായത്. 

1 /6

എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംയുക്ത സിനിമയിൽ എത്തിയത്. 

2 /6

സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർ ഗേളാക്കിയതിന് പിന്നാലെയാണ് പോപ് കോൺ എന്ന ചിത്രത്തിലേയ്ക്ക് ക്ഷണമെത്തിയത്.

3 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് സംയുക്ത. 

4 /6

കളരി എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. 

5 /6

സിനിമയ്ക്ക് ഒപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് സംയുക്ത. പലപ്പോഴും സംയുക്ത പങ്കുവെയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും മറ്റ് വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

6 /6

തീവണ്ടി, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, കടുവ എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ

You May Like

Sponsored by Taboola