Russia-Ukraine war: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ; തകർന്ന കീവ് ന​ഗരത്തിന്റെ ചിത്രങ്ങൾ

റഷ്യ-ഉക്രെയ്ൻ യുദ്ധം: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കീവിൽ നിരവധി പേർ കൊല്ലപ്പെട്ടു. യുക്രൈന്റെ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെ നിരവധി സ്‌ഫോടനങ്ങളുണ്ടായതായി സിറ്റി മേയർ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  • Oct 11, 2022, 09:56 AM IST

യുക്രൈന്റെ ഊർജം-സൈനിക-വാർത്താവിനിമയ സംവിധാനങ്ങൾക്ക് നേരെ റഷ്യ ദീർഘദൂര മിസൈലുകൾ ആക്രമണം നടത്തിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പത്രക്കുറിപ്പിൽ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഏറ്റവും പുതിയ മിസൈൽ ആക്രമണത്തിന്റെ അനന്തരഫലങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്.

1 /7

യുക്രൈനിലെ കീവിൽ, റഷ്യൻ മിസൈൽ പതിച്ച കെട്ടിടത്തിൽ നിന്ന് പരിക്കേറ്റ ഒരാളെ രക്ഷാപ്രവർത്തകർ പുറത്തേക്ക് കൊണ്ടുപോകുന്നു.

2 /7

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കീവിലെ ഒരു വാണിജ്യ കേന്ദ്രം നശിപ്പിക്കപ്പെട്ടു.

3 /7

റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന പ്രദേശത്ത് അ​ഗ്നിശമനസേനാം​ഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു.

4 /7

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ, മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥൻ പരിശോധന നടത്തുന്നു.

5 /7

റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോ​ഗസ്ഥർ.

6 /7

യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ, കീവിലെ ഗ്ലാസ് പാലത്തിന് സമീപം ഒരു മിസൈൽ പൊട്ടിത്തെറിച്ചു.

7 /7

റഷ്യൻ മിസൈൽ ആക്രമണത്തിൽ കത്തിക്കരിഞ്ഞ കാറിനെ മറികടന്ന് ഒരു മെഡിക്കൽ ഉദ്യോ​ഗസ്ഥരൻ കീവ് നഗരത്തിലെ തെരുവിലൂടെ കടന്നുപോകുന്നു.

You May Like

Sponsored by Taboola