Roshan Mathew birthday: ഗോഡ് ഫാദർമാരില്ലാതെ വന്നു; പ്രേക്ഷക ഹൃദയം കീഴടക്കി റോഷൻ മാത്യു

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റോഷൻ്റെ വളർച്ച് അങ്ങ് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ്. 

Roshan Mathew career: ഒമ്പത് വർഷത്തെ കരിയറിനുള്ളിൽ തന്നെ മലയാള സിനിമയിലെ മുൻനിര യുവനടൻമാരിൽ ഒരാളായി മാറാൻ റോഷന് സാധിച്ചു. 

1 /7

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ തൻറേതായ ഇടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. ഇന്ന് മലയാളത്തിലെ മുൻനിരയിലുള്ള യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് റോഷൻ. 

2 /7

ഏത് കഥാപാത്രവും തൻറെ കയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ റോഷൻ തെളിയിച്ചു കഴിഞ്ഞു. വളരെ ചെറിയ ബാക്ക്ഗ്രൌണ്ടിൽ നിന്നെത്തി സിനിമാ ലോകത്ത് സ്വന്തമായി ഒരു സിഗ്നേച്ചറുണ്ടാക്കാൻ റോഷന് സാധിച്ചിട്ടുണ്ട്. 

3 /7

ഗോഡ് ഫാദർമാരില്ലാതെയാണ് റോഷൻ മാത്യു മലയാള സിനിമയിൽ എത്തിയത്. 2015ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

4 /7

പുതിയ നിയമം എന്ന ചിത്രത്തിൽ റോഷൻ വില്ലനായി അഭിനയിച്ചിരുന്നു. 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ ഗൌതം മേനോൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

5 /7

മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് റോഷൻ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. യുവനടൻമാരിൽ ഇവോൾവിംഗ് ആക്ടർമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് റോഷൻറെ സ്ഥാനമെന്ന് തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങൾ റോഷൻ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. 

6 /7

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയാണ് റോഷനെ മറ്റ് നടൻമാരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും വരെ എത്തി നിൽക്കുകയാണ് റോഷൻ. 

7 /7

വിക്രം നായകനായ കോബ്ര എന്ന ചിത്രത്തിലൂടെ റോഷൻ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ആലിയ ഭട്ടിനൊപ്പം ഡാർലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിൻറെ ഭാഗമാകാനും റോഷന് സാധിച്ചു. 

You May Like

Sponsored by Taboola