Rose Day: കാൻസർ അവബോധത്തിനായി റോസ് ഡേ; കുട്ടികളിലെ ട്യൂമർ വളർച്ചയുടെ ആറ് പ്രധാന ലക്ഷണങ്ങൾ

മരണകാരണമാകുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് കാൻസർ. അർബുദ ബോധവത്കരണ ദിനം പോലെ തന്നെ സെപ്തംബർ 22 കാൻസർ രോഗികളുടെ അവബോധത്തിനായി റോസ് ദിനമായി ആചരിക്കുന്നു. കാൻസർ രോ​ഗികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിനമാണിത്. കാൻസറിനോട് പോരാടി 1996-ൽ മരണമടഞ്ഞ 12 വയസ്സുള്ള കനേഡിയൻ ബാലികയായ മെലിൻഡ റോസിനെ അനുസ്മരിക്കുന്ന ദിനമാണിത്.

  • Sep 22, 2023, 16:34 PM IST

1994-ൽ മെലിൻഡയ്ക്ക് അസ്‌കിൻസ് ട്യൂമർ എന്ന അപൂർവമായ രക്താർബുദമാണെന്ന് കണ്ടെത്തി. രണ്ടാഴ്ചയാണ് മെലിൻഡയ്ക്ക് ഡോക്ടർമാർ പ്രവചിച്ച ആയുസ്. മെലിൻഡ ആറ് മാസത്തോളം കാൻസറിനോട് പോരാടി. ചുറ്റുമുള്ള മറ്റെല്ലാ കാൻസർ രോഗികൾക്കും സന്തോഷവും ആഹ്ലാദവും നൽകി. മെലിൻഡ റോസിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. കുട്ടികളിൽ കാൻസർ രോ​ഗം വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

1 /5

സ്ഥിരമായ പനി: മൂന്ന് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ആശങ്കാജനകമാണ്. ഒരാഴ്‌ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

2 /5

ക്ഷീണം: തുടർച്ചയായ ക്ഷീണം കുട്ടികളെ അലസരാക്കുന്നു, മാത്രമല്ല അവരുടെ മിക്ക ഹോബികളിലും അവർക്ക് താൽപ്പര്യം നഷ്ടപ്പെടുകയും ചെയ്യും. കുട്ടികളിൽ പതിവായി ക്ഷീണം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം.

3 /5

ദുർബലമായ പ്രതിരോധശേഷി: ജലദോഷം, ചുമ, മറ്റ് അസുഖങ്ങൾ എന്നിവ ഇടയ്ക്കിടെ അണുബാധയിലേക്ക് നയിക്കുന്നു.

4 /5

ശരീരത്തിൽ പാടുകൾ വികസിക്കുന്നത്: രക്താർബുദം വികസിക്കുന്നത് ശരീരത്തിൽ പാടുകൾ ഉണ്ടാക്കുന്നു. ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് കുട്ടികളുടെ ശരീരത്തിൽ വേ​ഗത്തിൽ മുറിവുകൾക്ക് കാരണമാകും. രക്തസ്രാവത്തിനും കാരണമാകും.

5 /5

അസാധാരണമായ മുഴ അല്ലെങ്കിൽ നീർവീക്കം: ശരീരത്തിൽ എവിടെയെങ്കിലും അസാധാരണമായ മുഴ അല്ലെങ്കിൽ വീക്കം. കഴുത്തിലെ നീർവീക്കം, വയറിൽ മുഴ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

You May Like

Sponsored by Taboola