MT Vasudevan Nair Birthday: എഴുത്തിൽ വിസ്മയം തീർത്ത ആ 'രണ്ടക്ഷരം'; നവതി നിറവിൽ എം.ടി

MT Vasudevan Nair 90th Birthday: തന്റെ എഴുത്തുകളിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ എഴുത്തിന്റെ പെരുന്തച്ഛന് എം.ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. കഥയും, നോവലും, സിനിമയുടെ തിരക്കഥയും, അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സാഹത്യകാരനാണ് എം.ടി. കാലത്തിനനുസൃതമായ എഴുത്ത്, അതാണ് എം.ടി വാസുദേവൻ നായരുടെ തൂലികയിൽ വിരിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖർ എം.ടിക്ക് ആശംസകൾ നേർന്നു.

1 /7

1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്.

2 /7

അധ്യാപകനായും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

3 /7

പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നൽകി രാഷ്ട്രം എം.ടിയെ ആദരിച്ചിട്ടുണ്ട്.

4 /7

പ്രിയ എം ടിയ്ക്ക് ഹൃദയപൂർവ്വം നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു - മുഖ്യമന്ത്രി പിണരായി വിജയൻ

5 /7

നവതി ആഘോഷിക്കുന്ന പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ - മമ്മൂട്ടി

6 /7

മലയാളത്തിന്റെ കാരണവർ എം.ടി. വാസുദേവൻ നായരുടെ നവതി ദിനത്തിൽ  ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു - കെ.എൻ ബാല​ഗോപാൽ

7 /7

എന്നെ ഏവരും വെള്ളിത്തിരയിലൂടെ തിരിച്ചറിഞ്ഞ സിനിമയുടെ രചയിതാവായ എം.ടി. സാറിന്റെ നവതി പിറന്നാൾ - കൈലാഷ്

You May Like

Sponsored by Taboola