Ramachandra Boss and Co: ഒടിടിക്ക് മുൻപേ ടെലിവിഷനിൽ; 'രാമചന്ദ്ര ബോസ് ആന്റ് കോ' സാറ്റലൈറ്റ് റൈറ്റ്സ് ഇവർക്ക്

2023 ഓ​ഗസ്റ്റ് 25ന് റിലീസ് ചെയ്ത ചിത്രമാണ് രാമചന്ദ്ര ബോസ് ആന്റ് കോ. നിവിൻ പോളി നായകനായ ചിത്രം തിയേറ്ററിൽ വിജയമായിരുന്നില്ല. 

 

റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ചിത്രം ഇതുവരെ ഒടിടിയിൽ റിലീസ് ചെയ്തിട്ടില്ല. 

 

1 /5

ഇപ്പോഴിതാ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് സംബന്ധിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. സൂര്യ ടിവി ആണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.   

2 /5

എന്നാൽ ചിത്രം എപ്പോഴാണ് ഒടിടിയിൽ എത്തുന്നത് എന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.  

3 /5

ഹനീഫ് അദേനി സംവിധാനം ചെയ്ത് മാജിക് ഫ്രെയിംസ്, പോളി ജൂനിയർ പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ബോസ് ആൻറ് കോ.   

4 /5

ബാലുവ‍​ർ​ഗീസ്, മമിത ബൈജു, ജാഫ‍ർ ഇടുക്കി, ​ഗണപതി, ആർഷ ബൈജു, വിനയ് ഫോ‍ർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒരു മോഷണവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയം.  

5 /5

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് ചിത്രത്തിൻറെ എഡിറ്റർ.  

You May Like

Sponsored by Taboola