ശില്പാ ഷെട്ടിയും (Shipla Shetty) രാജ് കുന്ദ്രയും ബോളിവുഡിലെ ഏറ്റവും അറിയപ്പെടുന്ന ദമ്പതികളാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഇവരുടെ ആഡംബര ജീവിതവും രാജ് കുന്ദ്ര (Raj Kundra) ശില്പയ്ക്ക് നല്കുന്ന സമ്മാനങ്ങളും എന്നും ബോളിവുഡില്‍ ചര്‍ച്ചയാണ്.
അശ്ലീല സിനിമകള്‍ നിർമ്മിച്ചതിന് വ്യവസായിയും ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ (Shilpa Shetty) ഭര്‍ത്താവുമായ രാജ് കുന്ദ്ര യെ (Raj Kundra) തിങ്കളാഴ്ച വൈകുന്നേരം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ താരത്തിന് രാജ് കുന്ദ്ര നല്‍കിയിരുന്ന വിലപിടിപ്പുള്ള സമ്മാനങ്ങളും ചര്‍ച്ചയാവുകയാണ്..!!
ശിൽപ ഷെട്ടി (Shilpa Shetty) അണിഞ്ഞിരിയ്ക്കുന്ന ഡയമണ്ട് മോതിരം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. രാജ് കുന്ദ്ര (Raj Kundra) നല്കിയ ഈ മോതിരത്തിന്റെ വില ഏകദേശം മൂന്ന് കോടിയാണ്. 20 കാരറ്റ് ഡയമണ്ട് ആണ് മോതിരത്തില്‍ ഉള്ളത്...!
ദമ്പതികള്‍ക്ക് വാഹനങ്ങളോടുള്ള താത്പര്യവും ചെറുതല്ല. രാജ് കുന്ദ്ര (RAj Kundra) ശിൽപ ഷെട്ടിക്ക് (Shilpa Shetty) സമ്മാനമായി നല്കിയ വിലകൂടിയ കാറുകളില്‍ BMW Z4, Lamborghini എന്നിവ ഉള്‍പ്പെടും.
ശിൽപ ഷെട്ടിക്ക് (Shilpa Shetty) ഒരു സ്വപ്നം ഉണ്ടായിരുന്നു, അത് രാജ് നിറവേറ്റി. അവർക്ക് മുംബൈയിൽ കടലിന് അഭിമുഖമായ ഒരു ബംഗ്ലാവ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതും രാജ് (Raj Kundra) നിറവേറ്റി. അവരുടെ Sea Facing Villa യുടെ പേര് 'കിനാര' എന്നാണ്. ഇവര്‍ കുടുംബമായി ഈ വീട്ടിലാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
രാജ് കുന്ദ്ര ( Raj Kundra) ഭാര്യ ശിൽപ ഷെട്ടിക്കായി വിലകൂടിയ മറ്റൊരു വസ്തു വാങ്ങി. യുകെയിൽ 'രാജ് മഹൽ' എന്ന ആഡംബര ബംഗ്ലാവ് ആയിരുന്നു അത്.
ഒന്നാം വിവാഹ വാർഷികത്തിൽ ശിൽപ ഷെട്ടിക്ക് (Shilpa Shetty) രാജ് കുന്ദ്ര വളരെ വിലപിടിപ്പുള്ള ഒരു സമ്മാനം നൽകി. ദുബായിലെ ബുർജ് ഖലീഫയിൽ ശിൽപയ്ക്ക് ഒരു അപ്പാർട്ട്മെന്റ് നല്‍കിയാണ് ഈ വ്യവസായി ഭാര്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്. എന്നാല്‍, പിന്നീട് ഈ അപ്പാർട്ട്മെന്റ് വിറ്റതായി ശില്പാഷെട്ടി പറഞ്ഞിരുന്നു.