Rahu-Ketu Transit in New Year: ജ്യോതിഷത്തില്‍ രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. മായാവി ഗ്രഹങ്ങളെന്നും നിഴല്‍ ഗ്രഹങ്ങളെന്നും അറിയപ്പെടുന്ന ഇവ 2025ൽ ഒരുമിച്ച് രാശിമാറുകയാണ്.
2025 മെയ് 18ന് രാഹു മീനം രാശിയില്‍ നിന്നും കുംഭം രാശിയിലേക്കും കേതു കന്നി രാശിയില്‍ നിന്ന് ചിങ്ങത്തിലേക്കും നീങ്ങും. ഒന്നിച്ചുള്ള ഈ രാശിമാറ്റം ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
മേടം - മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കരിയറില്‍ വളര്‍ച്ചയുണ്ടാകും. കുടുംബത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാകും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ചെയ്ത് പകുതിയാക്കിയ ജോലികള്‍ പൂര്‍ത്തിയാക്കും.
മിഥുനം - മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. വിദേശയാത്രയ്ക്ക് അവസരമുണ്ട്. വാഹനം വാങ്ങാനുള്ള യോഗം കാണുന്നുണ്ട്. കുടുംബത്തിൽ സന്തോഷം നിറയും.
വൃശ്ചികം - വൃശ്ചികം രാശിക്കാര്‍ക്ക് രാഹുകേതുക്കളുടെ രാശിമാറ്റം ഗുണകരമായിരിക്കും. ജീവിതത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാനാകും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്. വരുമാനം വർധിക്കുകയും അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ജോലിയിൽ പ്രമോഷൻ ലഭക്കാൻ സാധ്യതയുണ്ട്.
മകരം - മകരം രാശിക്കാർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കും. ജീവിതത്തിൽ സാമ്പത്തകി നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷം നിറയും.
മീനം - മീനം രാശിക്കാർക്ക് ഈ കാലയളവ് അനുകൂലമാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തും. ജോലിയിൽ വളർച്ചയുണ്ടാകും. നിര്‍ത്തിവെച്ച ജോലികള്‍ പുനരാരംഭിക്കും. വിദേശയാത്ര പോകാനുള്ള ആഗ്രഹം സഫലമാകും. ജീവിതത്തില്‍ നിരവധി സന്തോഷകാര്യങ്ങള് സംഭവിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)