President Draupadi Murmu Kerala Visit : രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ദ്രൗപദി മുര്‍മുവിന്റെ ആദ്യ കേരള സന്ദർശനമാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് രാഷ്ട്രപതിക്ക് കേരളത്തിലുള്ളത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനിൽകാന്ത്, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, എറണാകുളം ജില്ല കലക്ടർ എൻ എസ് കെ ഉമേഷ്, റൂറൽ എസ്പി വിവേക് കുമാർ തുടങ്ങിയവര്‍ ചേര്‍ന്നാണ് കൊച്ചിയിലെത്തിയ രാഷ്ട്രപതിയെ സ്വീകരിച്ചത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി അന്തരാഷ്ട്ര വിമാനത്തിൽ ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45നാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഔദ്യോഗിക സന്ദർശനം ദ്രൗപദി മുര്‍മുവിന് കേരളത്തിലുള്ളത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യവിമാന വാഹിനി കപ്പിൽ ഐഎൻഎസ് വിക്രാന്ത് രാഷ്ട്രപതി സന്ദർശിക്കും.
തുടർന്ന് വൈകിട്ട് 7.20ന് തിരുവനന്തപുരത്തെത്തു. ഹോട്ടൽ ഹയാത്ത് റീജൻസിയിലാണ് രാഷ്ട്രപതിക്ക് താമസം ഒരിക്കിയിരിക്കുന്നത്.
നാളെ മാർച്ച് 17ന് കൊല്ലം വള്ളിക്കാവിൽ അമൃതാനന്ദമയി മഠം സന്ദർശിക്കും. ശേഷം തിരുവനന്തപുരത്തേക്ക് തിരികെയെത്തി കവടിയാറിഷ വിവിധ ഔദ്യോഗിക പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും
തുടർന്ന് മാർച്ച് 18ന് തമിഴ് നാട്ടിലെ കന്യാകുമാരി സന്ദർശിച്ചതിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ലക്ഷദ്വീപിലേക്ക് പോകും. രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ഇത് ആദ്യമായിട്ടാണ് ദ്രൗപദി മുര്‍മു കേരളം സന്ദർശിക്കുന്നത്