ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാർട്ട്സിന്റെ ചിത്രീകരണം തുടങ്ങി. കട്ടപ്പനയിലാണ് ചിത്രീകരണം ആരംഭിച്ചത്.
പൂജാ ചടങ്ങുകളോടെയാണ് ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിന് തുടക്കമായത്. മലയോര പശ്ചാത്തലത്തിലൂടെ ചിത്രത്തിന്റെ കഥ പോകുന്നത്.
ആന്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവർ ചേർന്നാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സാന്ദ്രാ തോമസ്സാണ് ചിത്രം നിർമ്മിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.
ആദ്യ ഭദ്രദീപം രൺജി പണിക്കർ തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് തുടക്കമിട്ടത്. സ്വിച്ചോൺ കർമ്മം വിൽസൺ തോമസും നടത്തി.
അനഘ മരുതോരയാണ് നായിക. ബാബുരാജ്, ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ - രാജേഷ് പിന്നാടൻ. സംഗീതം - കൈലാസ് ഛായാഗ്രഹണം - ലൂക്ക് ജോസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള.