Ponmudi: പ്രകൃതി ഒരുക്കുന്ന വിസ്മയക്കാഴ്ച; കോടമഞ്ഞിൽ കുളിരണിഞ്ഞ് പൊന്മുടി

കേരളത്തിലെ ഏറെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. 

Ponmudi hill station photos: തിരുവനന്തപുരത്ത് നിന്ന് വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നവ‍ർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. 22 ഹെയർപിന്നുകൾ താണ്ടി വേണം പൊന്മുടി ഹിൽ സ്റ്റേഷനിലെത്താൻ. 

1 /6

തിരുവനന്തപുരം ന​ഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ ദൂരമാണ് പൊന്മുടിയിലേയ്ക്കുള്ളത്. ഇവിടേയ്ക്ക് കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. 

2 /6

രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

3 /6

തണുപ്പും കോടമഞ്ഞും അൽപ്പം ട്രക്കിം​ഗുമെല്ലാം ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പൊന്മുടിയിലേയ്ക്ക് പോകാം. 

4 /6

സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിൽ പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. 

5 /6

ശുദ്ധമായ വായുവും തണുത്ത കാറ്റുമാണ് പൊന്മുടിയിൽ സഞ്ചാരികളെ സ്വീകരിക്കുക. 

6 /6

സീസണിൽ കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന പൊന്മുടി വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.  

You May Like

Sponsored by Taboola