നിരവധി ആരോഗ്യഗുണങ്ങളുള്ള രുചികരമായ പഴമാണ് പ്ലം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്ലം സഹായിക്കുന്നു.
പ്ലമ്മിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇതുവഴി പക്ഷാഘാത സാധ്യത കുറയ്ക്കുന്നു.
പ്ലം നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനം മികച്ചതാക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
പ്ലമ്മിൽ ഫെറ്റോകെമിക്കലുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
പ്ലമ്മിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത നാരുകൾ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു.