പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം സ്വന്തമാക്കിയ ഗായികയാണ് ശ്വേത മോഹൻ. ഗായിക സുജാത മോഹന്റെ മകൾ കൂടിയായ ശ്വേത മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി സിനിമകളിൽ ഇതിനോടകം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കാണാൻ അമ്മയെ പോലെ തന്നെയാണ് മകളും. അമ്മയുടെ പോലെ തന്നെ വളരെ സ്വീറ്റ് വോയ്സ് ആണ് ശ്വേതയുടെയും. നിരവധി അവാർഡുകളും ശ്വേത സ്വന്തമാക്കിയിട്ടുണ്ട്.