ശുക്രനെ പ്രണയം, വിവാഹം, സൗന്ദര്യം, സമ്പത്ത്, സ്വത്ത്, സന്തോഷം എന്നിവയുടെ ഗ്രഹമായാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ജാതകത്തിൽ ശുക്രന്റെ ശക്തമായ സ്ഥാനം ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയം നൽകുന്നു. ഈ ഗ്രഹത്തിന്റെ ശുഭഫലത്താൽ ഒരാൾക്ക് ജീവിതത്തിൽ നല്ല സമ്പത്തും ലഭിക്കും. മെയ് 23 ന് ശുക്രൻ മേടം രാശിയിൽ പ്രവേശിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് ശുക്രന്റെ ഭാവം ശുഭകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കും. ഏത് ജോലിയിലും മികച്ച വിജയം കൈവരിക്കാൻ കഴിയും. കരിയറിലും ഈ സമയം അനുകൂലമായിരിക്കും.
ധനു: ധനു രാശിക്കാർക്ക് അവരുടെ കരിയറിൽ സുവർണ്ണ വിജയം നേടാനുള്ള അവസരമുണ്ട്. വിദേശയാത്രയ്ക്കുള്ള സാധ്യതയുണ്ട്. ആത്മീയതയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും.
മകരം: വസ്തു വാങ്ങുന്ന കാര്യത്തിൽ ഈ സമയം അനുകൂലമായിരിക്കും. ജോലിയിൽ സ്ഥിരതയുണ്ടാകും. ജോലിയിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ സുഖസൗകര്യങ്ങൾ വർധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് മികച്ച വിജയം നേടാൻ കഴിയും.