ഓൺലൈൻ-പത്ര മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കിയ ഒരു വിവാഹവും പ്രസവവും ഒക്കെയായിരുന്നു അവതാരകയും നടിയുമായ പേളി മാണിയുടേത്.
മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞതോടെ ചെറിയ രീതിയിൽ അവർക്ക് എതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാലും പേളിയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ഒരുപാട് പേർ താല്പര്യം കാണിച്ചിരുന്നു.
ഒടുവിൽ പേളി മാണിക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം പേളിയും ശ്രീനിഷും തന്റെ ആരാധകർക്ക് ഒപ്പം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്.
ഒരുപാട് ലൈക്കുകളാണ് ആ ചിത്രങ്ങൾക്ക് ഒക്കെ ആരാധകർ നൽകിയത്. ആരാധകർ ഏറെ കാത്തിരിപ്പോടെ ഇരുന്ന ഒരു ചടങ്ങായിരുന്ന കുഞ്ഞിന്റെ മാമോദീസ.
ഇപ്പോഴിതാ അതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും. നില എന്നാണ് പേളിയുടെ മകളുടെ പേര്. മാമോദീസ ചിത്രങ്ങളിൽ കുഞ്ഞിന്റെ ക്യൂട്ട് ആയിട്ടുള്ള ചിരിയിൽ ആരാധകർ ഇപ്പോൾ മയങ്ങിയിരിക്കുകയാണ്. വാവ എന്തൊരു ക്യൂട്ട് ആണെന്ന് ഇതിന് മുമ്പും ആരാധകരുടെ കമന്റുകൾ ഉണ്ടായിട്ടുണ്ട്.
മാമോദീസ ചടങ്ങിൽ പേളിയുടെയും ശ്രീനീഷിന്റെയും കുടുംബവും പങ്കെടുത്തിരുന്നു. അമ്മുമ്മമാർക്ക് ഒപ്പമുള്ള കുഞ്ഞിന്റെ ചിത്രവും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ഇരുവരുടെയും പ്രണയത്തിന് പൂവിടരുകയും പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയും ഒക്കെ ചെയ്തത്.
പേർളീഷ് എന്നാണ് ഈ താരജോഡികൾക്ക് ആരാധകർ ഇട്ടിരിക്കുന്ന പേര്.