ഇതാര് റിമ്പോച്ചയോ? ഏതാണ് ഈ മൊട്ടക്കുട്ടി, ആളെ മനസിലാകുന്നില്ലല്ലോ എന്ന് സോഷ്യൽ മീഡിയ

സമൂഹ മാധ്യമങ്ങലിൽ വളെര ആക്ടീവ് ആയിട്ടുള്ള താരമാണ് പേർളി മാണി. ബി​ഗ് ബോസ് മലയാളം സീസൺ ഒന്ന് മുതൽ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ശ്രീനിഷും പേർളിയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. ഇവരുടെ മകൾ നിലയും സോഷ്യൽ മീഡിയയിൽ താരമാണ്. 

 

1 /3

വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് നില. നിലയുടെ പുതിയ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.   

2 /3

നിലയുടെ തല മൊട്ടയടിച്ച ചിത്രമാണ് പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മൊട്ട ബോസ് എന്ന ക്യാപ്ഷനോടെയാണ് പേർളി പോസ്റ്റിട്ടിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 9.5k ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.  

3 /3

വ്യത്യസ്തമായ കമന്റുമായി നിരവധി പേർ എത്തിയിട്ടുണ്ട്. യോദ്ധ സിനിമയിലെ റിമ്പോച്ചയെ പോലുണ്ടല്ലോ നിലയെ കാണാൻ എന്നാണ് എല്ലാവരും പറയുന്നത്. അക്കോസേട്ടന്റെ ഉണ്ണിക്കുട്ടൻ, മൊട്ടയടിച്ചപ്പോൾ ആളെ മനസിലാകുന്നില്ല എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.   

You May Like

Sponsored by Taboola