Passion Fruit Benefits: പ്രമേഹത്തെ ചെറുക്കുന്നത് മുതൽ നിരവധിയാണ് പാഷൻ ഫ്രൂട്ടിന്റെ അത്ഭുത ​ഗുണങ്ങൾ

പാഷൻ ഫ്രൂട്ട് ആരോഗ്യകരവും പോഷകപ്രദവുമായ ഉഷ്ണമേഖലാ ഫലമാണ്. ഒരു പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി ഒമ്പത് ശതമാനവും, വിറ്റാമിൻ എ എട്ട് ശതമാനവും, ഇരുമ്പ്, പൊട്ടാസ്യം എന്നിവ രണ്ട് ശതമാനവും അടങ്ങിയിട്ടുണ്ട്. 

 

  • Apr 30, 2023, 20:26 PM IST
1 /5

നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ നല്ലൊരു ഉറവിടമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

2 /5

നാരുകൾ അടങ്ങിയ ഭക്ഷണക്രമം ദഹനപ്രക്രിയയെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും. പാഷൻ ഫ്രൂട്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.

3 /5

പാഷൻ ഫ്രൂട്ടിൽ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യുന്നു.

4 /5

നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികൾക്ക് മികച്ചതാകുന്നു. ലയിക്കുന്ന ഫൈബർ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

5 /5

പാഷൻ ഫ്രൂട്ടിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

You May Like

Sponsored by Taboola