സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കാണാറുണ്ട്. മോഡൽ ഫോട്ടോഷൂട്ടുകളും വെഡിങ് തന്നെ വ്യത്യസ്തമായ ശൈലിയിലുള്ളതും എല്ലാം ഇന്ന് കേരളത്തിൽ ധാരാളം നടക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന ധാരാളം ഷൂട്ടുകളാണ് കാണാറുള്ളത്.
വ്യത്യസ്തമായ ഐഡിയകളും കിടിലം വസ്ത്രങ്ങളും മനോഹരമായ സ്ഥലങ്ങളും ഉൾക്കൊള്ളിച്ച് നടിമാർ ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധേയമാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി പാർവതി കൃഷ്ണയുടേത്.
ഈശ്വരൻ സാക്ഷിയായി, ഈറൻ മഴ തുടങ്ങിയ സീരിയലുകളിലൂടെയാണ് പാർവതി സുപരിചിതയാകുന്നത്. ഇന്ദ്രജിത്തിന്റെ ഏഞ്ചൽസ് എന്ന സിനിമയിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്.
കഴിഞ്ഞ വർഷം ഇറങ്ങിയ പ്രേക്ഷകരുടെ പ്രശംസ നേടിയ മാലിക് എന്ന സൂപ്പർഹിറ്റ് ഫഹദ് ഫാസിൽ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്.
ഡോക്ടർ ഷെർമിൻ അൻവർ എന്ന കഥാപാത്രത്തിലാണ് പാർവതി അതിൽ അഭിനയിച്ചത്. വിവാഹിതയായ പാർവതി സ്വന്തം യൂട്യൂബ് ചാനലിൽ ധാരാളം വീഡിയോസ് ഇടാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പാർവതി ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒട്ടാകെ ചർച്ചയാകുന്നത്.
ഒരു കുളിക്കടവിൽ വച്ച് പാർവതി തനി നാടൻ ലുക്കിൽ ചെയ്ത ഫോട്ടോഷൂട്ടാണ് ഇത്.
റാസ് ഡിസൈനർ സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റിൽ അരുൺ ജിത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.