Onam Lucky Zodiacs: സമൃദ്ധിയുടെ സന്തോഷത്തിന്റെയും പൊന്നോണം എത്താൻ ഇനി നാളുകൾ മാത്രം. ഓണം ഇത്തവണ ആഗസ്റ്റ് 28, 29, 30, 31 തീയ്യതികളിലാണ് ആഘോഷിക്കുന്നത്.
Onam Horoscope: ആഗസ്റ്റ് 28 നാണ് ഉത്രാടം തിരുവോണം ആഗസ്റ്റ് 29 നും. ജ്യോതിഷപ്രകാരം ഈ ഓണക്കാലത്ത് ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ്.
ആഗസ്റ്റ് 28 നാണ് ഉത്രാടം തിരുവോണം ആഗസ്റ്റ് 29 നും. ജ്യോതിഷപ്രകാരം ഈ ഓണക്കാലത്ത് ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ്.
ഓണത്തിനു മാത്രമല്ല ഓണത്തിന് ശേഷവും ഇവർക്ക് ധാരാളം ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. സെപ്റ്റംബറില്‍ ഈ നക്ഷത്രക്കാരെ തേടി എത്തുന്നത് സൗഭാഗ്യങ്ങളുടെ ഒരു കലവറയാണ് എന്നാണ് പറയുന്നത്. അതായത് ഓണം മുതല്‍ രാജയോഗം തുടങ്ങുന്ന ചില നക്ഷത്രക്കാർ ആരാണെന്ന് നമുക്കിന്നറിയാം..
മിഥുനം (Gemini): മിഥുന രാശിയുടെ അധിപനാണ് ബുധന്‍. മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നീ നക്ഷത്രക്കാര്‍ ഈ രാശിക്ക് കീഴില്‍ വരും. ഇവര്‍ക്ക് കലയുമായി ബന്ധപ്പെട്ട് വളരെയേറെ നേട്ടങ്ങള്‍ ലഭിക്കും. ശരിക്കും പറഞ്ഞാൽ ഓണം മുതല്‍ ഇവരുടെ സമയം അങ്ങ് തെളിയും. നേട്ടങ്ങള്‍ വന്നുചേരും, ഭാഗ്യം മാറിമറിയും, ഊഹക്കച്ചവടത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ സന്തോഷമുണ്ടാകും, ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടിവരും. സമ്പത്ത് ലഭിക്കാന്‍ സാധ്യത, അപ്രതീക്ഷിതമായി ധനം വന്നുചേരും, അവിവാഹിതര്‍ക്ക് വിവാഹത്തിനായി അവസരങ്ങള്‍ വന്നുചേരും, അസാധ്യമായ പല കാര്യങ്ങളും നേടിയെടുക്കും. ഇവർ കൃഷ്ണനെ നിത്യവും പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിയില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാല്‍ഭാഗം വരുന്ന നക്ഷത്രക്കാര്‍. ഇവർക്ക് ഓണം മുതല്‍ നല്ല മാറ്റങ്ങള്‍ വന്നുചേരും. ധാരാളം നേട്ടങ്ങള്‍ ലഭിക്കും. വെല്ലുവിളികളില്‍ തളരാതെ മുന്നോട്ട് പോയി നേട്ടങ്ങള്‍ സ്വന്തമാക്കും. ഈ സമയം ഒന്‍പതാം ഭാവത്തില്‍ വ്യാഴം, രാഹു എന്നിവ നിലകൊള്ളുന്നുണ്ട്. ഏഴാം ഭാവത്തില്‍ ശനിയുണ്ട്. വ്യാഴം മൂലം ധാരാളം ഗുണാനുഭവങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും നിങ്ങള്‍ക്ക് വന്നുചേരുകയും അതിലൂടെ സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കുകയും ചെയ്യും. കടങ്ങള്‍ തീര്‍ക്കാൻ സാധിക്കും. ഭാഗ്യം വര്‍ഷിക്കുകയും അനുകൂലമായ ഫലങ്ങള്‍ വന്നുചേരുകയും ചെയ്യും. ഈ സമയം സ്വസ്ഥതയും മനസമാധാനവും ലഭിക്കും. കുടുംബജീവിതവുമായി ചില പ്രശ്നങ്ങള്‍ വരുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യും. പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ സമയം ചില നേട്ടങ്ങളുണ്ടാകും. നിത്യവും രാവിലെ സൂര്യനെ വണങ്ങുകയും ഗായത്രീമന്ത്രം ജപിക്കുകയും ചെയ്യുക. സൂര്യദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് വന്നുചേരുന്ന സ്വാഭാഗ്യങ്ങള് ഇരട്ടിക്കും.
ധനു (Sagittariys): ധനു രാശിയില്‍ മൂലം, പൂരാടത്തിന്റെ ആദ്യ കാല്‍ഭാഗം എന്നിവ വരും. ഇവർക്ക് ഈ സമയം ശക്തമായ തീരുമാനങ്ങള്‍ എടുക്കാനാകും. ഇവരുടെ അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും വ്യാഴം വരുന്നുണ്ട്. വളരെയേറെ ഭാഗ്യാനുഭവങ്ങളും പ്രണയ സാഫല്യവും നിങ്ങള്‍ക്ക് ഓണം മുതല്‍ ലഭിക്കുന്നതായിരിക്കും. ധാരാളം നേട്ടങ്ങള്‍ ജീവിതത്തില്‍ നേടാനാകുന്ന ഒരു സമയമാണിത്. ഏതൊരു പ്രതിസന്ധിയും തരണം ചെയ്ത് മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ നീങ്ങും. അപ്രതീക്ഷിത ധനാഗമമുണ്ടാകും. പ്രതീക്ഷിതമായി ചില ആഢംബര വസ്തുക്കൾ വാങ്ങാനാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഓണക്കാലത്ത് നിങ്ങള്‍ സ്വന്തമാക്കും. ഈ സമയം നിങ്ങളുടെ ഇച്ഛാശക്തിയും ധൈര്യവും വര്‍ധിക്കും. വ്യാഴാഴ്ച ദിവസം നിങ്ങള്‍ ദരിദ്രരായ വ്യക്തികള്‍ക്ക് ദാനം നല്‍കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ വന്നുചേരുന്നതിന് സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)