ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജൂൺ 9, 2022ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഒരു വർഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
നായൻതാരയുടെ മക്കളുടെയും ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു വിഘ്നേഷ് ശിവന്റെ ആദ്യത്തെ പോസ്റ്റ്. ലവ് യു തങ്കമേ എന്നാണ് ഇൻസ്റ്റാഗ്രമിൽ വിഘ്നേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മക്കൾക്കൊപ്പമുള്ള നയൻതാരയുടെ ചിത്രങ്ങളും വിഘ്നേഷ് പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ ഇതുവരെ പങ്കുവെയ്ക്കാത്ത ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിലൂടെ കുട്ടികളുടെ മുഖം ചെറിയ രീതിയിൽ ആരാധകർക്ക് കാണാൻ സാധിക്കും.
ഉയിർ, ഉലകം എന്നിവരെ നെഞ്ചോട് ചേർത്ത് നിൽക്കുകയാണ് നയൻതാര ഈ ചിത്രങ്ങളിൽ. ജനിച്ച അധികം ആകും മുൻപുള്ള ചിത്രങ്ങളാണിത്.
രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് മക്കളുടെ യാഥാർത്ഥ പേരുകൾ.
മക്കളുടെ സൈഡ് പോസാണ് ചിത്രത്തിലൂടെ ആരാധകർക്ക് കാണാൻ കഴിയുന്നത്.
ഇവരുടെ വിവാഹചിത്രങ്ങൾ പകർത്തിയ ജോസഫ് റാഡിക്കും സംഘവുമാണ് കുട്ടികൾക്കൊപ്പമുള്ള നയൻസിന്റെ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്.