ശാർദിയ നവരാത്രിയുടെ മൂന്നാം ദിവസമാണിന്ന്. ദുർഗ്ഗാ ദേവിയുടെ ചന്ദ്രഘണ്ടാ രൂപത്തെയാണ് ഈ ദിവസം ആരാധിക്കുന്നത്.
ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ടയെ ആണ് മൂന്നാം ദിനമായി ഇന്ന് ആരാധിക്കുന്നത്. 'ചന്ദ്രക്കലയെ ശിരസ്സിൽ ചൂടിയവൾ' ആയത് കൊണ്ടാണ് ചന്ദ്രഘണ്ട എന്ന് അറിയപ്പെടുന്നത്. കടുവയാണ് ചന്ദ്രഘണ്ടാ ദേവിയുടെ വാഹനം. താമരയും കംദണ്ഡലും കൂടാതെ പത്ത് കൈകളിലും ആയുധങ്ങളുമുണ്ട്. കഴുത്തിൽ വെളുത്ത പൂക്കൾ കൊണ്ടുള്ള ഒരു മാലയും തലയിൽ രത്നങ്ങൾ പതിച്ച കിരീടവും ഉണ്ട്.
ചന്ദ്രഘണ്ട ദേവിയെ ആരാധിക്കുന്നത് മനസ്സിന് സമാധാനം നൽകുമെന്നാണ് വിശ്വാസം. ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ രൂപത്തെ ആരാധിക്കുന്നതിലൂടെ ഒരാൾക്ക് ആരോഗ്യം, ദീർഘായുസ്സ്, സന്തോഷം എന്നിവ ലഭിക്കുന്നു. ഒരു വ്യക്തിക്ക് ആത്മവിശ്വാസം ലഭിക്കുന്നു. ഭക്തർക്ക് ദുരിതങ്ങളിൽ നിന്ന് മോചനം നൽകുന്നു. ചന്ദ്രഘണ്ടാ മാതാവിന്റെ ആരാധനയിൽ പാൽ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യുമെന്നാണ് വിശ്വാസം.
പൂജാ രീതി- രാവിലെ കുളിയും മറ്റും കഴിഞ്ഞ് ദേവിയെ ധ്യാനിക്കുക. ദുർഗ്ഗ ദേവിക്ക് പൂക്കൾ, അക്ഷത്, പൂജ സാമഗ്രികൾ എന്നിവ സമർപ്പിക്കുക. ആരതി നടത്തുക. ആരതി സമയത്ത് ശംഖും മണിയും മുഴക്കുക. ഇത് ചെയ്യുന്നത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചന്ദ്രഘണ്ടാ മാതാവിനെ ആരാധിക്കുമ്പോൾ സ്വർണ്ണമോ മഞ്ഞയോ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
നവരാത്രിയുടെ ഒമ്പത് ദിവസങ്ങൾ 12 രാശിചിഹ്നങ്ങൾക്കും ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷപ്രകാരം, ധനു, മീനം രാശിക്കാർക്ക് ഇന്ന് വളരെ ഗുണകരമായ ദിവസമായിരിക്കും.