Guru-Budh Yuti 2024: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേന്ന് അതായത് അതായത് മാർച്ച് 26 ന് മേട രാശിയിൽ ബുധനും വ്യാഴവും കൂടിച്ചേരും. വ്യാഴവും ബുധനും കൂടിച്ചേരുമ്പോഴെല്ലാം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും
Jupiter-Mercury conjunction: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേദിവസം ഗ്രഹങ്ങളുടെ രാജകുമാരനുംൻ ബുധനും ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴവും മേട രാശിയിൽ ഒത്തുചേരും.
Jupiter-Mercury conjunction: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേദിവസം ഗ്രഹങ്ങളുടെ രാജകുമാരനുംൻ ബുധനും ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴവും മേട രാശിയിൽ ഒത്തുചേരും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ മാർച്ച് 7 ന് മീന രാശിയിലേക്ക് സംക്രമണം നടത്തിയിട്ടുണ്ട്
ബുധൻ മാർച്ച് 26 ന് മീന രാശിയിൽ നിന്നും മേട രാശിയിൽ പ്രവേശിക്കും. മേട രാശിയിൽ വ്യാഴം ഇതിനകം തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മേട രാശിയിൽ വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗം ഉണ്ടാകുകായും അതിലൂടെ സവിശേഷ യോഗം സൃഷ്ടിക്കുകയും ചെയ്യും.
വ്യാഴവും ബുധനും മേട രാശിയിൽ കൂടിചേരുന്നതിലൂടെ നവപഞ്ചമ യോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗത്തിലൂടെ ചില രാശിക്കാരിൽ അത്ഭുതകരമായ ഫലങ്ങൾ കാണപ്പെടും. ഏതാണ്ട് ഒരു വർഷത്തെ സമയമെടുത്താണ് വ്യാഴം മറ്റൊരു രാശിയിലേക്ക് മാറുന്നത്
12 വർഷത്തിന് ശേഷം മേട രാശിയിൽ ബുധനുമായി വ്യാഴം ഒരു അത്ഭുതകരമായ സംയോഗം നടത്തുന്നുണ്ട്. ഇത് മൂലം എല്ലാ രാശിക്കാർക്കും വൻ നേട്ടങ്ങൾ ലഭിക്കും. ബുധൻ്റെയും വ്യാഴത്തിൻ്റെയും കൂടിച്ചേരൽ മൂലം ഏതൊക്കെ രാശികളുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം...
മേടം (Aries): ഹോളി കഴിഞ്ഞ് പിറ്റേന്ന് മേട രാശിക്കാർ അവരുടെ കരിയറിൽ അത്ഭുതകരമായ മാറ്റങ്ങൾ കാണാൻ കഴിയും. വിവാഹിതരായവർ അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷത്തോടെ തുടരും, ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കും. നവപഞ്ചമ രാജയോഗം ബിസിനസുകാർക്കും വളരെ ശുഭകരമായിരിക്കും. ബിസിനസിൽ ഇരട്ടി ലാഭം, പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ എന്നിവ ഈ സമയം ഉണ്ടാകും.
ചിങ്ങം (leo): ചിങ്ങം രാശിക്കാർക്ക് നവപഞ്ചമ രാജയോഗം അത്ഭുതകരമായ നേട്ടങ്ങൾ നൽകും. ഈ രാജയോഗത്തിൻ്റെ രൂപീകരണം മൂലം ചിങ്ങം രാശിക്കാർ അവരുടെ കരിയറിൽ പെട്ടെന്നുള്ള വളർച്ചയുണ്ടാകും. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂർത്തിയാക്കും, ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും, ബിസിനസ് ചെയ്യുന്നവർക്ക് ജോലി സംബന്ധമായി വിദേശയാത്രകൾ നടത്തേണ്ടി വരും.
തുലാം (Libra): തുലാം രാശിയിലുള്ളവർക്ക് ബുധ-വ്യാഴ സംയോജനം വളരെ ശുഭകരവും ഗുണകരവുമായിരിക്കും. മാർച്ച് 26 ന് ശേഷം തുലാം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കും, അവിവാഹിതർക്ക് പുതിയ ബന്ധങ്ങൾ വന്നുചേരും, സമ്പത്തിൽ വർദ്ധനവ് ഉണ്ടാകാം. ജോലിയിലും ബിസിനസ്സിലും വലിയ ലാഭം ഉണ്ടാകും, ഓഫീസിലെ മുതിർന്നവരിൽ നിന്ന് പിന്തുണ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)