തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രോഗാണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 അത്യാവശ്യമാണ്.
ആവശ്യമായ അളവിൽ വിറ്റാമിൻ ബി12 ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കാരണം, തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രോഗാണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ഏതെല്ലാം ഭക്ഷണത്തിലൂടെ വിറ്റാമിൻ ബി12 ശരീരത്തിലെത്തിക്കാമെന്ന് അറിയാം.
മീനുകളിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി 12 എന്നിവകളാൽ സമ്പന്നമാണിവ. മത്തിയിൽ ധാരാളം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ബി 12, പ്രോട്ടീൻ, എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചിക്കൻ. നിങ്ങളുടെ ഭക്ഷണത്തിൽ ചിക്കൻ ഉൾപ്പെടുത്തുന്നത് ആരോഗ്യപരിപാലനത്തിന് നല്ലതാണ്.
പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിരിക്കുന്നു. സോയ, ബദാം പാൽ തുടങ്ങിയവയും ഈ വിറ്റാമിന്റെ നല്ല ഉറവിടങ്ങളാണ്.
മുട്ടയിൽ ശരീരത്തിന് ഗുണകരമായ നാരുകൾ, വിറ്റാമിൻ ബി -12, വിറ്റാമിൻ എ, ഇ, സിങ്ക്, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
ചീര പോലുള്ള പച്ച ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീര വിറ്റാമിൻ ബി 12ന്റെ ഏറ്റവും നല്ല ഉറവിടമാണ്.
വിറ്റാമിൻ ബി 12 ലഭിക്കാൻ വെള്ളക്കടല കഴിക്കുന്നത് നല്ലതാണ്. ധാരാളം പോഷകങ്ങളാലും നാരുകളാലും സമ്പന്നമാണ് വെള്ളക്കടല.
ഓട്സ്, കോൺ ഫ്ളക്സ് തുടങ്ങിയ ധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)