Mpox Virus: എംപോക്സ് വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; ഈ അപൂർവ ലക്ഷണങ്ങളും ശ്രദ്ധിക്കണം

കേരളത്തിൽ മലപ്പുറം എടവണ്ണ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. ആഗോള വ്യാപകമായി മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എന്തെല്ലാം ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.

  • Sep 18, 2024, 21:13 PM IST
1 /6

കേരളത്തിൽ എംപോക്സ് വൈറസ് സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്ന 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എംപോക്സിൻറെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

2 /6

പെട്ടെന്നുള്ള തൊണ്ടവേദന എംപോക്സിൻറെ ലക്ഷണമാണ്. കഴുത്തിൽ വീക്കം ഉണ്ടാകുന്നത് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണമാണ്.

3 /6

പനിയും ശരീരവേദനയും തലവേദനയും ഉണ്ടാകുന്നത് എംപോക്സിൻറെ ലക്ഷണങ്ങളാണ്. പനി നീണ്ടുനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

4 /6

ചർമ്മത്തിൽ കുമിളകൾ രൂപപ്പെടുന്നത് എംപോക്സിൻറെ ലക്ഷണമാണ്. ഇവ ആദ്യം ചെറിയ കുമിളകളായി രൂപപ്പെടുകയും പിന്നീട് വെള്ളം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നു.

5 /6

എംപോക്സിൻറെ സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് പേശി വേദനയും ക്ഷീണവും. അസാധാരണമാം വിധം ക്ഷീണം തോന്നുന്നത് എംപോക്സ് ബാധയുടെ ലക്ഷണമാണ്.

6 /6

എംപോക്സ് ബാധിതരിൽ ചുമയും ശ്വാസം മുട്ടലും ഉണ്ടാകും. ഇത് ചെറിയ തോതിലായിരിക്കുമെങ്കിലും ചികിത്സ ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola