Mopa airport Goa: ഉദ്ഘാടനത്തിനൊരുങ്ങി ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം- ചിത്രങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും. ഏകദേശം 2,870 കോടി രൂപ ചെലവഴിച്ചാണ് ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചത്.

  • Dec 11, 2022, 15:08 PM IST
1 /5

ഗോവയിലെ മോപ ഇന്റർനാഷണൽ എയർപോർട്ട് അത്യാധുനിക സാങ്കേതികവിദ്യകളായ ഐടി ഇൻഫ്രാസ്ട്രക്ചർ, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികൾ, സ്റ്റെബിൽറോഡ്, 3D മോണോലിത്തിക്ക് പ്രീകാസ്റ്റ് സ്ട്രക്ചറുകൾ എന്നിവ ഉപയോ​ഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

2 /5

ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന മികച്ച റൺവേയും 14 പാർക്കിംഗ് സ്പേസുകളും എയർക്രാഫ്റ്റ് നൈറ്റ് പാർക്കിംഗ്, സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങൾ, അത്യാധുനിക സ്വതന്ത്ര എയർ നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയും മോപ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

3 /5

വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന് പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും, പരമാവധി ശേഷി 33 മില്യൺ പാസഞ്ചേഴ്സ് പെ‍ർ ആന്വം (എംപിപിഎ) ആണ്.

4 /5

മോപ അന്താരാഷ്ട്ര വിമാനത്താവളം മികച്ച നിലവാരം പുലർത്തുന്നതിനൊപ്പം, സന്ദർശകർക്ക് ​ഗോവയെക്കുറിച്ച് അറിയാനും സാധിക്കും. ഗോവയിൽ നിന്നുള്ള പരമ്പരാഗത മെറ്റീരിയലായ അസുലെജോസ് ടൈലുകളാണ് വിമാനത്താവളത്തിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.

5 /5

ഗോവൻ കഫേയുടെ അന്തരീക്ഷം ഫുഡ് കോർട്ടിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ, പ്രാദേശിക കലാകാരന്മാർക്കും നിർമ്മാതാക്കൾക്കും അവരുടെ സാധനങ്ങൾ വിൽക്കാൻ സാധിക്കുന്ന ഒരു ക്യൂറേറ്റഡ് ഫ്ലീ മാർക്കറ്റിനായും സ്ഥലം ഒരുക്കിയിട്ടുണ്ട്.

You May Like

Sponsored by Taboola